Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും, മാലിന്യ സംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്നും ആരോപിച്ച് നാട്ടകം പോളിടെക്‌നിക്കിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ പ്രതിഷേധവുമായി രോഗികൾ!

23 AUGUST 2020 03:10 PM IST
മലയാളി വാര്‍ത്ത

ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും, മാലിന്യ സംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്നും ആരോപിച്ച് നാട്ടകം പോളിടെക്‌നിക്കിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ പ്രതിഷേധവുമായി രോഗികൾ. പ്രതിഷേധത്തിന്റെ ഭാഗമായി കൊവിഡ് രോഗികൾ പ്രഭാതഭക്ഷണം ബഹിഷ്‌കരിച്ചു. സംഭവം വിവാദമായതോടെ ആരോഗ്യ പ്രവർത്തകർ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിൽ നാട്ടകം പോളിടെക്‌നിക്കിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൊവിഡ് ബാധിച്ച രോഗികൾക്ക് നിലവിൽ ചികിത്സയ്ക്കായി മരുന്നുകൾ ഒന്നും നൽകുന്നില്ല. ഗുണനിലവാരവും പോഷക സമ്പന്നവുമായ ഭക്ഷണമാണ് നൽകേണ്ടത്. എന്നാൽ, നാട്ടകം പോളിടെക്‌നിക് കോളേജിലെ കെയർ സെന്ററിൽ നിന്നും മോശം നിലവാരത്തിലുള്ള ഭക്ഷണം നൽകിയതാണ് പരാതിയ്ക്ക് ഇടയാക്കിയത്.

രാവിലെ നൽകുന്ന ഭക്ഷണത്തിന് സാധാരണ ഗതിയിൽ വലിയ കുറപ്പം ഉണ്ടാകാറില്ലെന്നു രോഗികൾ പറയുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരമാണ് വലയ്ക്കുന്നത്. ഉച്ചയ്ക്ക് ചോറും, ചോറിനൊപ്പം ഇനിയും പേര് കണ്ടെത്തിയിട്ടില്ലാത്ത കറിയുമാണ് നൽകുന്നത്. ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞാൽ ആരും ഒന്നും മിണ്ടാറില്ല. വൈകിട്ടാണ് ഏറ്റവും മോശം ഭക്ഷണം നൽകുന്നത്. കടിച്ചാൽ മുറിയാത്ത ചപ്പാത്തിയും, വെള്ളം മാത്രമുള്ള ചാറും നൽകും.

ഇത് കൂടാതെയാണ് വെള്ളത്തിന്റെ ദൗർലഭ്യം ഇവിടെ നേരിടുന്നത്. നേരത്തെ പോളിടെക്‌നിക്കിലെ വനിതാ ഹോസ്റ്റലായാണ് പ്രവർത്തിച്ചിരുന്നത്. ഇതാണ് ഇപ്പോൾ കൊവിഡ് സെന്ററാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ നേരത്തെ ഉള്ള വാട്ടർ ഫിൽറ്ററിൽ നിന്നു മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും പേരിനു മാത്രം.

ഇവിടെ മാലിന്യ സംസ്‌കരണമാകട്ടെ കാര്യമായി നടക്കുന്നതുമില്ല. മാസ്‌കുകൾ പ്രത്യേകമായി മാലിന്യക്കുട്ടയിൽ ശേഖരിക്കണമെന്നാണ് നിർദേശം. ഈ മാലിന്യക്കുട്ടകൾ കൃത്യമായി വൃത്തിയാക്കുന്നില്ല. ഇത് കൂടാതെയാണ് ഇവിടുത്തെ ബാത്ത്‌റൂമുകളുടെ വൃത്തിയില്ലാത്ത അവസ്ഥ. ബാത്തുറൂമുകളിൽ കൃത്യമായി ശുചീകരണം ചെയ്യുന്നില്ലെന്നും, ഇവിടെ ഉള്ളിലേയ്ക്കു കയറാൻ പോലും സാധിക്കുന്നില്ലെന്നും രോഗികൾ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ 72 രോഗികളാണ് ഇവിടെ ഉള്ളത്. ഇവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (1 hour ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (2 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (2 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (2 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (2 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (2 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (2 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (2 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (2 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (2 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (3 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (3 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (4 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (5 hours ago)

Malayali Vartha Recommends