തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തില്‍ കൊടിയ വഞ്ചന സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുവെന്ന് രമേശ് ചെന്നിത്തല; ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്നു; എന്നിട്ടും സര്‍ക്കാര്‍ കാട്ടിയത് വഞ്ചന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തില്‍ കൊടിയ വഞ്ചനയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയ ശേഷം പിന്നീട് വഞ്ചിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ന്യായമായ കാര്യങ്ങള്‍ക്ക് പോലും പ്രതിപക്ഷം നില്‍ക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയത്തൊക്കെ പ്രതിപക്ഷം നിന്നിട്ടുണ്ട്. അത് പ്രതിപക്ഷ ധര്‍മ്മമവുമാണ്. കഴിഞ്ഞ 4 വര്‍ഷവും അങ്ങനെയായിരുന്നു. പക്ഷേ പ്രതിപക്ഷ പിന്തുണ കിട്ടിയാല്‍ വഞ്ചനാന്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പിന്തുണച്ചത് പൊതു സ്വകാര്യ പങ്കാളിത്തം കേരളത്തില്‍ വിജയകരമായി പലതവണ നടപ്പാക്കിയിട്ടുള്ളത് കൊണ്ടാണ്. സര്‍വകക്ഷി യോഗത്തില്‍ തന്നെ ബിഡില്‍ പങ്കെടുക്കാനുള്ള ഉപദേശം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചതാണ്. വൈരുധ്യാത്മക നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കൊടിയ വഞ്ചനയും കുറ്റകരമായ ഗൂഢാലോചനയുമാണിത്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് അദാനിയുടെ മരുമകള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്തത്. എന്തു കൊണ്ട് സിയാലിനെ കണ്‍സല്‍ട്ടന്‍സി ആക്കിയില്ല.ദുരൂഹമായ ഇടപാടുകളാണ് ഇവിടെ നടന്നിരിക്കുന്നത്.
കരാറുകളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കെപിഎംജിക്ക് എത്ര ഫീസാണ് നല്‍കിയതെന്ന് പോലും അറിയില്ല. സിറിള്‍ അമര്‍ ചന്ദ് മംഗള്‍ ദാസ് എന്ന കമ്പനി തന്നെയാണ് നീരവ് മോദിയെ തട്ടിപ്പിന് സഹായിച്ചത്. ഗുജറാത്തുകാരനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെഎസ്‌ഐഡിസിയുടെ എംഡിയായി നേരത്തെ നിയമിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ തീര്‍ന്നതിന് പിന്നാലെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കി. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയും ഈ ഐഎഎസുകാരനാണ്. തീര്‍ത്തും ദുരൂഹമായ നടപടിയാണിത്. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ വലിയ ഉടായിപ്പാണ് നടക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണനെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ കരാറില്‍ റെഡ് ക്രസന്റുമായി ഒപ്പ് വച്ചതിന്റ രേഖകള്‍ ഇതുവരെ പുറത്തുവിടാത്തത് ഇടപാടിലെ ദുരൂഹത കൊണ്ടാണ്. ?ഗുരുതരമായ ക്രമക്കേടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. ഈ വിഷയത്തില്‍ ഓഗസ്റ്റ് 27ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധസംഘടിപ്പിക്കും. കേരളത്തിന്റെ നിലപാട് തള്ളി തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയില്‍ സംയുക്തപ്രമേയം പാസാക്കാന്‍ ധാരണയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതുവേണോ വേണ്ടയോ എന്നത് നാളെ ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. യുഡിഎഫ് വോട്ട് വാങ്ങി ജയിച്ചവര്‍ മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് യുഡിഎഫ് ചര്‍ച്ച ചെയ്ത് നിശ്ചയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























