പുതിയ വിവാദങ്ങൾ അദാനിയെ സഹായിക്കാൻ; കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം വിമാനത്തവള വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് കെ.എസ്.ഐ.ഡി.സി അറിഞ്ഞിരുന്നില്ലയെന്നും സ്ഥാപനം സ്വമേധയാ പിന്മാറണമായിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്. അദാനിയെ സഹായിക്കാനാണ് പുതിയ വിവാദങ്ങളെന്നും ഒരു കാരണവശാലും അദാനിക്ക് വിമാനത്താവളം വിട്ടു നല്‍കില്ലെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം അദാനിയുമായുളള ബന്ധം സ്ഥാപനം മറച്ചുവച്ചുവെന്നും സംഭവത്തില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലല്ലെന്നും മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. വിഷയത്തില്‍ തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha