ശ്രീജിത്ത് പണിക്കര്‍ താങ്കല്‍ ഒറിജിനല്‍ സംഘി നിരീക്ഷകനാണ്; അത് കേരളത്തില്‍ വില്‍ക്കാന്‍ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു

ചാനല്‍ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി രംഗത്ത്. സംഘ പരിവാറിെന്റ ഭാഗമായി നിന്നാല്‍ കേരളത്തിെന്റ പൊതു മനസ്സില്‍ ഇടം കിട്ടില്ല എന്ന ബോധ്യത്താലാണ് തെന്റ രാഷ്ട്രീയ ബോധ്യത്തെ ഉള്ളില്‍ ഒളിപ്പിച്ച് നിഷ്പക്ഷതയുടെ മുഖം മൂടി അണിയാന്‍ പണിക്കര്‍ തയ്യാറാകുന്നത്. ശ്രീജിത്ത് പണിക്കര്‍ ഒറിജിനല്‍ സംഘി നിരീക്ഷകനാണെന്നും അത് കേരളത്തില്‍ വില്‍ക്കാന്‍ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു എന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു.
ഫേസ്ബുക് പോസ്റ്റിെന്റ പൂര്‍ണരൂപം:
നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ അദ്ദേഹത്തെ വലതുപക്ഷ നിരീക്ഷകന്‍ എന്ന് വിളിക്കാന്‍ പാടില്ല എന്നാണ് അയാള്‍ പറയുന്നത്. ശക്തമായ രാഷ്ട്രീയ വിമര്‍ശനം ഉയര്‍ത്തുമ്ബോഴും അദ്ദേഹത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍ . സംഘ പരിവാര്‍ പരിസരത്തിന്‍്റെ ഭാഗമായി പ്രത്യക്ഷമായി നിന്നാല്‍ കേരളത്തിന്‍്റെ പൊതു മനസ്സില്‍ ഇടം കിട്ടില്ല എന്ന ബോധ്യമാണ് തന്‍്റെ രാഷ്ട്രീയ ബോധ്യത്തെ ഉള്ളില്‍ ഒളിപ്പിച്ചു കൊണ്ടു നിഷ്പക്ഷതയുടെ മുഖം മൂടി അണിയാന്‍ പണിക്കര്‍ തയ്യാറാകുന്നത്.
അതില്‍ അയാള്‍ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്. പിന്നെ പണിക്കരുടെ സോഷ്യല്‍ മീഡിയ പരിസരം മുഴുവന്‍ സംഘപരിവാര്‍ അനുകൂലികളാണ്. അവരാണ് അയാളെ പിന്തുണക്കുന്നത് എന്നത് വളരെ കൃത്യമായി പരിശോധിച്ചാല്‍ മനസ്സിലാകും. നിഷ്പക്ഷന്‍ എന്ന് ശ്രീജിത്ത് പണിക്കരെ വിളിക്കാന്‍ എന്‍്റെ രാഷ്ട്രീയ ബോധ്യം എന്നെ അനുവദിക്കില്ല. സംഘ പരിവാര്‍ രാഷ്ട്രീയ ബോധ്യത്തെ അത്രയേറെ കേരളം വെറുക്കുന്നു എന്നത് കൊണ്ടാണ് ശ്രീജിത്ത് പണിക്കര്‍ എന്ന കൗശലക്കാരനായ നിരീക്ഷകന്‍ വലതുപക്ഷം എന്ന് പറയാന്‍ മടിക്കുന്നത്.
അയാളുടെ വാക്കുകളുടെ ഇടയില്‍ സംഘി ഛായം ഒളിഞ്ഞ് ഇരിക്കുന്നത് കാണാന്‍ കഴിയും. ശ്രീജിത്ത് പണിക്കര്‍ താങ്കല്‍ ഒറിജിനല്‍ സംഘി നിരീക്ഷകനാണ്. അത് കേരളത്തില്‍ വില്‍ക്കാന്‍ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു എന്നു മാത്രം.
https://www.facebook.com/Malayalivartha


























