സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല.... ലേല വിവരങ്ങള്‍ ചോര്‍ന്നതായി തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്തും; അദാനിയുമായുള്ള ബന്ധം കണ്‍സള്‍ട്ടന്‍സി ഏജന്‍സി മറച്ചുവച്ചുവെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം വിമാനത്താവള ബിഡ്ഡില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സി ഏജന്‍സി അദാനിയുമായുള്ള ബന്ധം മറച്ചുവെച്ചുവെന്ന് മന്ത്രി ഇ.പി ജയരാജന്‍. 'സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കും. വിശ്വസ്തതയോടെ നിയമോപദേശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഏജന്‍സി ചുമതല ഏറ്റെടുത്തത്. എന്നാല്‍, അദാനിയുമായി ബന്ധമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
'വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലല്ല. ഇപ്പോഴാണ് അദാനി ഗ്രൂപ്പുമായി കണ്‍സള്‍ട്ടന്‍സി കമ്ബനിക്ക് ബന്ധമുള്ള കാര്യം പുറത്തുവന്നത്. അദാനിയുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യം സര്‍ക്കാരിനു അറിയില്ലായിരുന്നു. ലേല വിവരങ്ങള്‍ ചോര്‍ന്നതായി തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്തും. ജന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് കാര്യങ്ങള്‍ അവരെ ഏല്‍പ്പിച്ചത്. ഏറ്റവും നല്ല കണ്‍സള്‍ട്ടന്‍സി ആയതു കൊണ്ടാണ് അവരെ ഏല്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന് കണ്‍സള്‍ട്ടന്‍സി കമ്ബനി ഉറപ്പു നല്‍കിയിരുന്നു. കെഎസ്‌ഐഡിസിക്ക് തെറ്റ് പറ്റിയിട്ടില്ല' ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























