ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കണം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിക്കായി കെ. സുരേന്ദ്രന്‍ ഉപവസിച്ചു

ഇന്ത്യയില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് കേരള മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത്. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ഉപവാസസമരം നടത്തി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപവാസം ഉദ്ഘാടനം ചെയ്തു. ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്‌ബോള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ പിന്തുണക്കുക എന്നത് മാത്രമാണ് അജണ്ട. ഈ കേസില്‍ സംസ്ഥാന ഭരണകൂടം മുഴുവന്‍ ഉള്‍പ്പെട്ടതിനാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് ഫട്‌നാവിസ് പറഞ്ഞു. ഭരിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന്‍ സമ്മതിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍, ജോര്‍ജ് കുര്യന്‍, വി.ടി. രമ, വി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha


























