വിമാനത്താവള കണ്‍സല്‍ട്ടന്‍സിയില്‍ സര്‍ക്കാര്‍ സിയാലിനെ ഒഴിവാക്കിയതെന്തിന്? സംസ്ഥാനത്ത് വ്യാപകമായ അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് ചെന്നിത്തല

സംസ്ഥാനത്ത് വ്യാപകമായ അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിമാനത്താവള കണ്‍സല്‍ട്ടന്‍സിയില്‍ സര്‍ക്കാര്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണ്. സിയാലിനെ ഒഴിവാക്കിയതെന്തിനെന്ന് വ്യക്തമാക്കണം. ദുരൂഹമായ ഇടപാടുകളാണ് നടന്നത്. യുഡിഎഫ് സ്വകാര്യ മേഖലയ്ക്ക് എതിരല്ല. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കേണ്ടതുണ്ട്. കെ. കരുണാകരനാണ് കൊച്ചി വിമാനത്താവളം സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























