പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി; സി.പി.എം സമരത്തില്‍ പങ്കെടുത്ത കൗണ്‍സിലറെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി പി എം നടത്തുന്ന സമരത്തെ പിന്തുണച്ച് പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി കൗണ്‍സിലര്‍ വിജയകുമാരിയെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിഎന്നാരോപിച്ചാണ് നടപടിയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ്. കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എം സമരത്തില്‍ പങ്കെടുക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.
ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും നാടിനെ വഞ്ചിച്ച ബി ജെ പിക്കൊപ്പം നില്‍ക്കാന്‍ മനസാക്ഷിയുളള ആര്‍ക്കും കഴിയില്ലെന്നും സമരത്തില്‍ പങ്കെടുത്ത് വിജയകുമാരി വ്യക്തമാക്കിയിരുന്നു..
https://www.facebook.com/Malayalivartha


























