Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഹിന്ദു ആചാരങ്ങളോടുള്ള സർക്കാരിന്റെ അവഗണന ; മള്ളിയൂർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കു അനുമതി നിഷേധിച്ച സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാടിനെതിരെ പ്രതിഷേധം

23 AUGUST 2020 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ഹിന്ദു ആചാരങ്ങളോടുള്ള സർക്കാരിന്റെ അവഗണന തുടരുന്നതായി ആരോപണം. മള്ളിയൂർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കു അനുമതി നിഷേധിച്ച സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാടാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. പ്രത്യേക്ഷ ഗണപതി പൂജ നടത്താനുള്ള മള്ളിയൂർ ക്ഷേത്രത്തിന്റെ അനുമതിയാണ് കൊവിഡിന്റെ പേര് പറഞ്ഞ് ജില്ലാ ഭരണകൂടം നിഷ്‌കരുണം തള്ളിയത്. ഇതോടെ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയ്ക്കു ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി ഗണപതിഹോമം മാത്രമാണ് നടന്നത്.

വിനായക ചതുർത്ഥിയുടെയും ഉത്സവത്തിന്റെയും ഭാഗമായാണ് ക്ഷേത്രത്തിൽ ഗജപൂജ നടത്താൻ മള്ളിയൂർ ക്ഷേത്രം ട്രസ്റ്റ് അപേക്ഷ നൽകിയത്. ജില്ലാ ഭരണകൂടത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും ക്ഷേത്രം ട്രസ്റ്റ് അപേക്ഷ സമർപ്പിച്ചിരുന്നു. ആഴ്ചകൾക്കു മുൻപു സമർപ്പിച്ച അപേക്ഷയിൽ മറുപടി ലഭിച്ചതാവട്ടെ ശനിയാഴ്ച വിനായക ചതുർത്ഥിയുടെ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ വെള്ളിയാഴ്ച വൈകിട്ടും.

ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. വിനായക ചതുർത്ഥിയ്ക്കും ഉത്സവത്തിനും മുൻ വർഷങ്ങളിൽ ക്ഷേത്രത്തിനു പുറത്തുള്ള പ്രത്യേക ഗണപതി പൂജയും, ആനയൂട്ടും അടക്കമുള്ള നടത്തിയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. എന്നാൽ, ഇക്കുറി കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രമങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. മഹാഗണപതി ഹോമവും , ഗജപൂജയും , ആനയൂട്ടും എഴുന്നള്ളത്തും നടത്താനായിരുന്നു ഇക്കുറിയുള്ള തീരുമാനം. ഈ ചടങ്ങുകൾ വിനായക ചതുർത്ഥി ദിവസം ക്ഷേത്രത്തിൽ വച്ചു തന്നെ നടത്താനും തീരുമാനമായിരുന്നു.

എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ആനയെ മാത്രം നിർത്തി ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി, കൊവിഡ് നിയന്ത്രമങ്ങൾ പാലിച്ച് ഗജപൂജ നടത്താനാണ് മള്ളിയൂർ ആദ്ധ്യാത്മിക പീഠം ട്രസ്റ്റ് ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയത്. പെരുവനം കുട്ടൻമാരാരും , മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരും ഉൾ പ്പെടെ 15 പേരുടെ മേളത്തിനും അനുമതി തേടിയിരുന്നു. ഭക്തരെ ക്ഷേത്ര ത്തിൽ പ്രവേശിപ്പിക്കാതെയാവും ആഘോഷ പരിപാടികൾ എന്നായിരുന്നു തീരുമാനം. എന്നാൽ, വെള്ളിയാഴ്ച വൈകിട്ട് ഏറെ വൈകിയാണ് ക്ഷേത്രത്തിലെ പരിപാടികൾക്കു അനുമതി നിഷേധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ മറുപടി ട്രസ്റ്റിനു ലഭിച്ചത്.

ക്ഷേത്രത്തിൽ പ്രത്യേക്ഷ ഗണപതി പൂജ നടത്തിയാൽ ആളുകൾ കൂടുമെന്ന വാദമാണ് ജില്ലാ ഭരണകൂടം ഉയർത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകിയ അപേക്ഷയിലും നടപടികൾ ഉണ്ടായില്ല. മറ്റ് ചടങ്ങുകൾ ഒഴിവാക്കി ഗജപൂജ നടത്താൻ അനുമതി തേടിയെങ്കിലും അതും നിഷേധിക്കു കയായിരുന്നുവെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു . തുടർന്ന് വിനായക ചതുർത്ഥി ദിവസം ക്ഷേത്രത്തിൽ ഗണപതി ഹോമം മാത്രമാണ് നടത്തിയത് .

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഉത്സവത്തിനു ഗജപൂജയ്ക്ക് അനുമതി നിഷേധിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജന.സെക്രട്ടറി രാജേഷ് നട്ടാശേരി. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങുകൾ നടത്തിയിരുന്നത്.ആനയെ എഴുന്നള്ളിക്കുന്നതിന്റെ പേരിൽ പ്രധാന ചടങ്ങായ ഗജപൂജ നടത്താൻ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണ്. ഇത് ഭക്തജന സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്നു വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയും അഭിപ്രായപ്പെട്ടു. ഹിന്ദു ആചാരങ്ങളിൽ കൈകടത്തുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും ഇവർ പറഞ്ഞു.


മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായ ഗജപൂജ എന്ന ക്ഷേത്രാനുഷ്ഠാന ചടങ്ങിന് അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.രാമൻ നായർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗജപൂജ നടത്താമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചെങ്കിലും ജില്ലാ ഭരണകൂടം നിഷേധാത്മക നിലപാടാണ് എടുത്തത് .ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തടസപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.രാമൻ നായർ പ്രതിഷേധിച്ചു. '

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് മള്ളിയൂർ ക്ഷേത്രത്തിൽ നടന്ന ആരാധന തടസപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ നിലപാട് അപലപനീയമാണ്. ഹൈന്ദവ ആരാധനകളെ നിന്ദിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന കേരള സർക്കാർ നയത്തിന്റെ തുടർച്ചയായേ ഇതിനേയും കാണുവാനാകൂ. തന്റെ അച്ഛനും , കേരളത്തിൽ ഭാഗവതം എന്ന ഗ്രന്ഥത്തിന് പ്രചാരം നൽകിയയാളുമായ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ആ ചരിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങൾ അനുഷ്ഠിക്കുവാൻ കഴിയാതെ മാധ്യമങ്ങൾക്കു മുമ്പിൽ വിലപിച്ച മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണീർ കേരളത്തിന് ശാപമായിത്തീരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി മാർഗദർശകമണഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (21 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (38 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (53 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (59 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends