രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പാര്‍ട്ടി മുഖപത്രം തന്നെ ആരോപിച്ച സ്ഥിതിക്ക് മന്ത്രിസഭയില്‍ നിന്ന് പിന്മാറാന്‍ സി.പി.ഐ തയാറാകണമെന്ന് ബെന്നി ബഹനാന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും ചേര്‍ന്ന് ബഹിരാകാശ രേഖകള്‍ ചോര്‍ത്തിയെന്ന സി.പി.ഐ മുഖപത്രത്തില്‍ വാര്‍ത്ത അതീവ ഗൗരവമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പാര്‍ട്ടി മുഖപത്രം തന്നെ ആരോപിച്ച സ്ഥിതിക്ക് മന്ത്രിസഭയില്‍ നിന്ന് പിന്മാറാന്‍ സി.പി.ഐ തയാറാകണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ മുഖപത്രത്തിലൂടെ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ആരോപണം പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. റോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്‌തെന്ന സി.പി.ഐ മുഖപത്രത്തിലെ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചൊഴിയണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. ജനയുഗം വാര്‍ത്ത മുഖവിലയ്‌ക്കെടുക്കുന്നുവെങ്കില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം നില്‍ക്കാന്‍ സി.പി.ഐ തയാറാകണം. രാഷ്ട്രീയ മൂല്യങ്ങള്‍ അല്‍പ്പമെങ്കിലും മുറുകെ പിടിക്കുന്നുണ്ടെങ്കില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനെങ്കിലും സി.പി.ഐ തയാറാകണമെന്ന് ബെന്നി ബഹനാന്‍ എം.പി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























