ചേരയെ പിടികൂടി കറി വച്ചു; പെരുമ്ബാമ്ബിന്റെ ഇറച്ചിയെന്ന് പറഞ്ഞ് വില്‍ക്കാനും ശ്രമം; നേര്യമംഗലം സ്വദേശി പിടിയില്‍

ചേരയെ കൊന്ന് പാകം ചെയ്ത് കഴിക്കുയും , പെരുമ്ബാമ്ബിന്റെ ഇറച്ചിയെന്ന പേരില്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.കെ ബിജുവാണ് പിടിയിലായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തു.
വീട്ടുവളപ്പില്‍ നിന്നും പിടികൂടിയ ചേരയെയാണ് ഇയാള്‍ പാകം ചെയ്ത് ഭക്ഷിച്ചത്. ബിജു വീട്ടുവളപ്പില്‍ നിന്നും ചേര പാമ്ബിനെ പിടി കൂടി അതിനെ കൊന്നു തോല്‍ ഉരിച്ചു കറി വയ്ക്കുകയും പൊരിക്കുകയും ഭക്ഷിക്കുകയും ചെയ്തതായി വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി. മദ്യപിക്കാന്‍ ടച്ചിംഗ്‌സായാണ് പ്രതി ഇത് ഉപയോഗിച്ചതെന്നാണ് വിവരം.
ഇതിന് പുറമേ ബാക്കി ഇറച്ചി പെരുമ്ബാമ്ബിന്റേതാണെന്ന പേരില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീണ്ടും മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിനായാണ് പെരുമ്ബാമ്ബിന്റെ ഇറച്ചിയാണെന്ന് വിശ്വസിപ്പിച്ച് വില്‍ക്കാന്‍ ശ്രമിച്ചത്. മദ്യം വാങ്ങി നല്‍കിയാല്‍ പെരുമ്ബാമ്ബിന്റെ ഇറച്ചി പകരം നല്‍കാം എന്നായിരുന്നു ബിജു സുഹൃത്തുക്കളോട് പറഞ്ഞത്.
എന്നാല്‍ ഈ വിവരം എങ്ങിനെയോ ചോര്‍ന്നു. ഇതാണ് ബിജുവിനെ കുടുക്കിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നേര്യമംഗലം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബിജുവിന്റെ വീട്ടില്‍ എത്തി. എന്നാല്‍ പെരുമ്ബാമ്ബിന് പകരം ചേരയെയാണ് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. തടി മോഷണ കേസിലെയും നിരവധി ക്രിമിനല്‍ കേസിലെയും പ്രതിയാണ് ബിജു. പാമ്ബിന്‍റെ തുകല്‍, തല , വാല്‍, പണ്ടം, എന്നിവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ജീവിയാണ് ചേര. വന്യജീവി സംരക്ഷിത നിയമ പ്രകാരമാണ് ബിജുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























