Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ചെറിയ കളി എടുക്കുന്നില്ല... ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച നാലര കോടിയോളം രൂപ കമ്മീഷന്‍ അടിച്ച് മാറ്റി മുങ്ങിയെന്ന് സ്വപ്ന പറയപ്പെടുന്ന ഈജിപ്ഷ്യന്‍ പൗരനെ എന്‍ഐഎ പൊക്കുമെന്നായപ്പോള്‍ കളി മാറി; ബോധപൂര്‍വം നടത്തിയ കെട്ടുകഥ പൊളിച്ചടുക്കി എന്‍ഫോഴ്‌സ്‌മെന്റ്

24 AUGUST 2020 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

മലയാളികളെ പലവട്ടം ഞെട്ടിച്ചതാണ് പാവപ്പെട്ട മലയാളികള്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയിലെ കൊള്ളക്കോഴ. ആകെ കിട്ടിയ 20 കോടിയില്‍ നാലര കോടിയും കമ്മീഷനായി പലരും കൊണ്ടുപോയി. ബാക്കിയുള്ളവ ഒപ്പിച്ച് വേണം കമ്പിയും സിമന്റും തിരുകിക്കയറ്റാന്‍. ലൈഫ് മിഷന്‍ പദ്ധതി വഴി കിട്ടിയ കോഴ ചിലര്‍ അടിച്ച് മാറ്റിയതായി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തന്നെ ചാനല്‍ അവതാരകനായി വന്നപ്പോള്‍ വെടി പൊട്ടിച്ചു. ഈജിപ്ഷ്യന്‍ പൗരനാണ് അടിച്ച് മാറ്റിയതെന്നും തിരുവനന്തപുരം കവടിയാറില്‍ വച്ചാണ് കൈമാറ്റമെന്നും വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു. ഇതിന് പിന്നാലെ ചില മന്ത്രിമാരും കൂടി ഈജിപ്ഷ്യന്‍ പൗരനെ ഏറ്റെടുത്തതോടെ ജനം വിശ്വസിച്ചു.

എന്നാലിപ്പോള്‍ കളി മാറുകയാണ്. ഈജിപ്ഷ്യന്‍ പൗരനെ പൊക്കാനായി എന്‍ഐഎ ശ്രമിക്കുന്നതിനിടെ മറ്റ് പല വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് പറഞ്ഞത് പലതും കള്ളമാണെന്ന് തുടരന്വേഷണങ്ങളില്‍ വ്യക്തമായതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രമുഖരെ രക്ഷിക്കാനുമായി മെനഞ്ഞ കഥയാണ് പലതുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് ബോധ്യമായി. സര്‍ക്കാറുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ഈ തുക നല്‍കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് ലഭിച്ചിരിക്കുന്ന വിവരം.

ഇതില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടന്നു വരുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച കമ്മീഷനാണ് ലോക്കറില്‍നിന്ന് ലഭിച്ച ഒരു കോടിയെന്നായിരുന്നു മൊഴി. ബാക്കി തുക യു.എ.ഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും ഇയാള്‍ ഇതുമായി കടന്നുവെന്നും മൊഴി നല്‍കി. എന്നാല്‍ യൂണിടാക്ക് പ്രതിനിധിയുടെ മൊഴി എടുത്തപ്പോള്‍ 55 ലക്ഷം രൂപ മാത്രമാണ് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയതെന്നും ഇത് സന്ദീപ് നായരുടെ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും വ്യക്തമായി.

അതേസമയം ഇതേപറ്റി വേറെ ചില മാധ്യമ വാര്‍ത്തകളും വരുന്നുണ്ട്. ലൈഫ് മിഷന്‍ കരാറിനു കമ്മീഷനെന്ന നിലയില്‍ യൂണിടാക് കമ്പനി നല്‍കിയതില്‍ മൂന്നിലൊന്നു സ്വന്തമാക്കിയതു യു.എ.ഇ. കോണ്‍സുല്‍ ജനറലാണെന്നാണ് ഒരു പ്രമുഖ പത്രം സമര്‍ത്ഥിക്കുന്നത്. ശേഷിച്ചതിലേറെയും എം. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള കോഴപ്പണം. സ്വപ്‌ന, സരിത്ത്, സന്ദീപ് സംഘത്തിനു കിട്ടിയത് 55 ലക്ഷവും നയതന്ത്രവഴിയില്‍ സ്വര്‍ണക്കടത്തിനുള്ള സഹായവുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിഗമനം.

കോണ്‍സുല്‍ ജനറലും യൂണിടാക്കുമായുള്ള ഫ്‌ളാറ്റ് നിര്‍മ്മാണക്കരാറിനു ലൈഫ് മിഷന്റെ അംഗീകാരവും വിവിധ വകുപ്പുകളുടെ അനുമതിയും നേടാനാണ് കമ്മീഷനെന്ന ഓമനപ്പേരില്‍ കോഴ നല്‍കിയത്. ഉന്നതര്‍ക്കു വീതിക്കാനുള്ള കോഴപ്പണം കൈപ്പറ്റിയശേഷം സ്വപ്‌നയും സരിത്തും സന്ദീപും സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടു. യൂണിടാക്കിനു നിര്‍മാണാനുമതിയും വിവിധ വകുപ്പുകളുടെ പെര്‍മിറ്റും മറ്റും ലഭിക്കാന്‍ ശിവശങ്കര്‍ സഹായിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.

സ്വപ്‌നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി ശിവശങ്കറിന്റെ വിഹിതമാണെന്നു സാഹചര്യത്തെളിവുണ്ട്. ലോക്കറിലിരുന്ന 982 ഗ്രാം സ്വര്‍ണം കള്ളക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ചതാകാം. റെഡ്‌ക്രെസന്റുമായുള്ള കരാറില്‍ ഒപ്പിടേണ്ടിയിരുന്നതു തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്നെങ്കിലും ലൈഫ് മിഷന്‍ സി.ഇ.ഒയെ ചുമതലപ്പെടുത്തിയതു ബോധപൂര്‍മാണെന്നും ഇ.ഡി. കരുതുന്നു.

അതേസമയം പ്രതികളുടെയും സംശയനിഴലിലെ ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരം പരിശോധിച്ച് കോഴപ്പണം പോയ വഴി കണ്ടെത്താനാണു ശ്രമം. കസ്റ്റംസിനും എന്‍.ഐ.എയ്ക്കും കൊടുത്തതില്‍നിന്നു ഭിന്നമായ മൊഴിയാണ് ഇ.ഡിക്കു ശിവശങ്കര്‍ നല്‍കിയതെന്നാണു സൂചന. സാഹചര്യത്തെളിവുകളെ സാധൂകരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ വീണ്ടും ചോദ്യംചെയ്യും. അതില്‍ പെട്ടാല്‍ പെട്ടത് തന്നെ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (21 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (38 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (53 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (59 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends