Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

തൃശൂര്‍ ജൂവലറി കവര്‍ച്ച... തുരപ്പനെ തേടി പോലീസ്... ജൂവലറിയില്‍ ഒരുതരി സ്വര്‍ണം പോലും ഇല്ലായിരുന്നതായി സ്ഥിരീകരിച്ചതോടെ ജൂവലറിയുടെ ഭിത്തി തുരന്നതാരെന്ന് കണ്ടെത്താനൊരുങ്ങി പോലീസ്

24 AUGUST 2020 07:08 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

തൃശൂര്‍ ജൂവലറി കവര്‍ച്ച... തുരപ്പനെ തേടി പോലീസ്... ജൂവലറിയില്‍ ഒരുതരി സ്വര്‍ണം പോലും ഇല്ലായിരുന്നതായി സ്ഥിരീകരിച്ചതോടെ ജൂവലറിയുടെ ഭിത്തി തുരന്നതാരെന്ന് കണ്ടെത്താനൊരുങ്ങി പോലീസ്. കയ്പമംഗലം മൂന്നൂപീടിക സെന്ററിലെ ജൂവലറി കവര്‍ച്ചയില്‍ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ജൂവലറിയില്‍ ഒരുതരി സ്വര്‍ണം പോലും ഇല്ലായിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് ജൂവലറിയുടെ ഭിത്തി തുരന്നതാരെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുന്നത്.

സ്വര്‍ണം മോഷണം പോയെന്ന പരാതി തെറ്റാണെന്ന് ജൂവലറി ഉടമ സമ്മതിച്ചെങ്കിലും ഭിത്തി തുരന്ന് ആരോ അകത്തുകയറിയെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്. വെള്ളിയാഴ്ചയാണ് മൂന്നുപീടിക സെന്ററിലെ ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറിയില്‍ മോഷണം നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ജൂവലറിയുടെ ഭിത്തി തുരന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം മോഷ്ടിച്ചെന്നായിരുന്നു ഉടമയുടെ പരാതി. തെളിവ് നശിപ്പിക്കാന്‍ ജൂവലറിയ്ക്കുള്ളില്‍ മുളകുപൊടിയും വിതറിയിരുന്നു. ഭൂമിക്കടിയിലെ രഹസ്യഅറ തുറന്ന് സ്വര്‍ണം മോഷ്ടിച്ചെന്നായിരുന്നു ജൂവലറി ഉടമയുടെ വാദം.

എന്നാല്‍ പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. മാത്രമല്ല, ജൂവലറിക്ക് അകത്ത് മുളകുപൊടി വിതറിയ രീതിയും സംശയത്തിനിടയാക്കി. തുടര്‍ന്ന് ഉടമയെയും ജീവനക്കാരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വര്‍ണം മോഷണം പോയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ആറ് മാസമായി കച്ചവടമില്ലാതിരുന്ന ജൂവലറിയില്‍നിന്ന് ഇത്രയധികം സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതി തുടക്കം മുതലേ സംശയത്തിനിടയാക്കിയിരുന്നു.

ജൂവലറിയിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമായിരുന്നില്ല എന്നതും നിര്‍ണായക കണ്ടെത്തലായി. അതിനിടെ, ജൂവലറി ഉടമയുടെ മറ്റുചില ഇടപാടുകളെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിരവധിയാളുകളില്‍ നിന്നും പണം നിക്ഷേപമായി സ്വീകരിച്ച് കെട്ടിടനിര്‍മാണം അടക്കമുള്ള ബിസിനസുകള്‍ ഇയാള്‍ നടത്തിയിരുന്നു. എന്നാല്‍ എല്ലാ ബിസിനസുകളും പൊളിഞ്ഞതോടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടായി. ഇതിനിടെ, ജൂവലറിയില്‍ ആറ് കിലോ സ്വര്‍ണം സ്റ്റോക്കുണ്ടെന്ന് കാണിച്ച് ഉടമ ബാങ്കില്‍നിന്ന് വന്‍തുക വായ്പയും എടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ ഉടമ തന്നെ ആസൂത്രണം ചെയ്ത മോഷണക്കഥയാണെന്നാണ് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നത്.


എന്തായാലും ഭിത്തി തുരന്നതാരാണെന്ന് കണ്ടെത്തിയാല്‍ വ്യാജ മോഷണക്കഥയ്ക്ക് പരിസമാപ്തിയാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭിത്തി തുരന്ന സംഭവത്തില്‍ പരാതിക്കാരന്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇക്കാര്യം തെളിയിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (22 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (39 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (54 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends