പൊട്ടിച്ചിരിച്ച് മോദി-ഷാ... ഭാരതീയര്‍ ഏറെ സ്‌നേഹിച്ചവരാണ് ഇന്ദിരാജീ, രാജീവ് ജീ, സോണിയാജീ, മോന്‍ ജീ, മോള്‍ ജീ തുടങ്ങിയവര്‍; അവസാനം കാലത്തിന്റെ കാവ്യനീതി പോലെ കോണ്‍ഗ്രസ് പട ഗാന്ധി കുടുംബത്തിനെതിരെ തിരിയുന്നു; കണ്ണുനീരോടെ പടിയിറങ്ങാനുറച്ച് സോണിയാ ഗാന്ധി

ഭാരതീയരുടേയും പ്രത്യേകിച്ച് മലയാളികളുടേയും സിമ്പതി പിടിച്ചു പറ്റിയ നേതാക്കളാണ് ഇന്ദിരാ ഗാന്ധി, മകന്‍ രാജീവ് ഗാന്ധി, ഭാര്യ സോണിയ ഗാന്ധി, മക്കള്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി... തുടങ്ങിയ നീളുന്ന രക്ത ബന്ധങ്ങള്‍. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിനാല്‍ പരമ്പരയില്ലാത്തതിനാല്‍ ഇതില്‍ തട്ടി നില്‍ക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്. എന്തായാലും ശരി ഈയൊരു പരമ്പരയെ കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്തും എന്തിന് പ്രധാനമന്ത്രി സ്ഥാനത്തും കാണാന്‍ ശ്രമിക്കുന്നവരാണ് ശരാശരി കോണ്‍ഗ്രസുകാര്‍. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പൊതു ജീവിതമേ വേണ്ടെന്ന് പറഞ്ഞ് ഉള്‍വലിഞ്ഞ സോണിയാ ഗാന്ധിയെ ആത്മഹത്യാ ഭീഷണി വരെ നടത്തിയാണ് പുറത്തെത്തിച്ചത്. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനവും എന്തിന് പ്രധാനമന്ത്രി സ്ഥാനവും വരെ വച്ച് നീട്ടി. എന്നാല്‍ സോണിയയുടെ നല്ല മനസ് കൊണ്ട് മാത്രം പ്രധാനമന്ത്രി പദം സ്വീകരിച്ചില്ല. എന്നാല്‍ സൂപ്പര്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗിനെ പാവ പ്രധാനമന്ത്രിയാക്കി.
സോണിയാജീ അസുഖ ബാധിതയായപ്പോള്‍ പകരം രാഹുലിനെ കോണ്‍ഗ്രസുകാര്‍ അധ്യക്ഷനാക്കി. രാഹുല്‍ ദേ ഇന്ത്യ ഭരിക്കുമെന്ന് തോന്നിച്ചതല്ലാതെ മോദിയുടെ മുമ്പില്‍ തോറ്റ് തുന്നം പാടി എത്തിയത് നമ്മുടെ വയനാട്ടിലാണ്. അതോടെ രാഹുല്‍ മാറി വയ്യാത്ത സോണിയാജി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. മോദിക്ക് ശല്യമില്ലാത്ത രീതിയില്‍ അമ്മയും മോനും കഴിയവേ ഇരുവരേയും പുകച്ച് പുറത്ത് ചാടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിലെ തലതൊട്ടപ്പന്‍മാര്‍. ഇതോടെ കണ്ണീരോടെ ഇനി തുടരാനില്ലെന്ന് സോണിയ ഗാന്ധി തീരുമാനമെടുത്തിരിക്കുകയാണ്.
സ്ഥിരം നേതൃത്വമില്ലാതെ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ, പാര്‍ട്ടിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതുകയും ഇടക്കാല അധ്യക്ഷയായി തുടരാനില്ലെന്ന് സോണിയ അറിയിക്കുകയും ചെയ്തതോടെ നടുക്കടലില്‍ തുഴ നഷ്ടമായ നിലയില്‍ കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ തീരുമാനമെടുക്കാന്‍ പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങളും പൊട്ടിത്തെറിയും.
നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 നേതാക്കള്‍ ചേര്‍ന്ന് കത്തു നല്‍കിയതിനു പിന്നാലെയാണ്, അതിലെ നീരസം വ്യക്തമാക്കി ഇന്നലെ വൈകിട്ട് സോണിയയുടെ നാടകീയമായ അറിയിപ്പുണ്ടായത്.
അതിനിടെ, നേതാക്കളുടെ കത്ത് അനവസരത്തിലായെന്നു ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം നേതാക്കള്‍ കൂടി രംഗത്തെത്തിയത് പാര്‍ട്ടിയില്‍ പുതിയ ചേരിതിരിവിനും പടലപ്പിണക്കത്തിനും വഴിമരുന്നിടുകയും ചെയ്തു. സ്ഥിരം സംവിധാനമുണ്ടാകുംവരെ തുടരാന്‍ പ്രവര്‍ത്തക സമിതി സോണിയയോട് അഭ്യര്‍ത്ഥിച്ചേക്കുമെങ്കിലും അവര്‍ സ്വീകരിക്കുമെന്ന് തീര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിഷമഘട്ടമാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്.
നേതൃത്വത്തിലെ അനിശ്ചിതാവസ്ഥ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നും തിരഞ്ഞെടുപ്പു പരാജയങ്ങള്‍ക്കും വോട്ട് ബാങ്ക് ചോര്‍ച്ചയ്ക്കും ഇതു കാരണമായെന്നും ആരോപിക്കുന്നതാണ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, മുകുകള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ ഒപ്പിട്ട കത്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കൈവരിച്ച വളര്‍ച്ച കണ്ടില്ലെന്നു നടിക്കാനാകില്ലെന്നു പറയുന്ന കത്ത്, അതിനെ പ്രതിരോധിക്കാന്‍ നേതൃത്വം ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുന്നു.
കേരളത്തില്‍ നിന്ന് ശശി തരൂര്‍ എം.പിയും രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനും കൂടി ഒപ്പിട്ട കത്തിലെ ഉള്ളടക്കം പുറത്തായതില്‍ സോണിയയ്ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന. നേതൃസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് പ്രവര്‍ത്തക സമിതിക്കു മുന്‍പുതന്നെ സോണിയ നിലപാട് വ്യക്തമാക്കിയതും, പകരം സംവിധാനത്തെക്കുറിച്ച് മിണ്ടാതിരുന്നതും ഈ നീരസം കാരണമെന്നാണ് കരുതപ്പെടുന്നത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷസ്ഥാനം രാജിവച്ചത്. അതിനു പിന്നാലെ, മേയ് മാസത്തില്‍ ഇടക്കാല അദ്ധ്യക്ഷയായി ഒരു വര്‍ഷത്തേക്ക് നിയോഗിക്കപ്പെട്ട സോണിയയുടെ കാലാവധി ഇക്കഴിഞ്ഞ 10 ന് പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത്. എന്തായാലും അമ്മയേയും മകനേയും കരച്ചിലിലേക്ക് തള്ളിവിട്ട് പുറത്താക്കുമോയെന്ന് മണിക്കൂറുകള്‍ക്കകം അറിയാം.
"
https://www.facebook.com/Malayalivartha


























