Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

കേരളത്തില്‍ ഇന്നലെ 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... 1110 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 20,330 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649, കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍ പരിശോധിച്ചു, 23 പുതിയ ഹോട്ട് സ്പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി

24 AUGUST 2020 07:22 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്നലെ 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... 1110 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 20,330 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649, കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍ പരിശോധിച്ചു, 23 പുതിയ ഹോട്ട് സ്പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 367 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 171 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 171 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 250 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2066 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,63,554 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്നലെ 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണാപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂര്‍ (9, 12), വിളപ്പില്‍ (20), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (1), കോടശേരി (10, 11), മണലൂര്‍ (13, 14), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിറമരുതൂര്‍ (16, 17), വയനാട് ജില്ലയിലെ മുട്ടില്‍ (3 (സബ് വാര്‍ഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാര്‍ഡ് 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 622 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (1 hour ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (2 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (2 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (2 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (2 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (2 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (2 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (2 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (3 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (3 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (3 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (3 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (4 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (5 hours ago)

Malayali Vartha Recommends