ഐ.എസ്.ആര്‍.ഓയില്‍ സ്വപ്ന പോയതെന്തിന് ? ഇന്ത്യയെ ഒറ്റി ഇസ്റോയില്‍ വന്‍തിരിമറി നടത്തി സ്വപ്നയും ശിവശങ്കറും സര്‍വ്വരെയും ഞെട്ടിച്ചു

കള്ളക്കടത്തുകാരിയായ ,തട്ടിപ്പുകാരിയയായ ,രാജ്യദ്രോഹിയായ സ്വപ്ന സുരേഷിനെ ആജീവനാന്തം ജയിലില്‍ അടയ്ക്കാന്‍ പോന്ന നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഉള്ളത് .സ്വപ്നയ്ക്കായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ മുന്നിട്ടിറങ്ങി നടത്തിയ രാജ്യദ്രോഹ നയം അടപടലം പുറത്തായിരിക്കുന്ന സാഹചര്യത്തില്‍ ജയിലിലിലേക്കുള്ള വഴി വളരെ എളുപ്പമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .ഒന്നും അറിയില്ല ,മാനസിക ഉല്ലാസത്തിനായി സ്വപ്നയെ നിരന്തരം ദര്‍ശിക്കുകയല്ലാതെ അവരുമായി മറ്റ് തരത്തിലുള്ള ഒരു ബന്ധവുമില്ല തനിക്ക് എന്ന് അന്വേഷണ സംഘം നടത്തിയ മാരത്തണ്‍ ചോദ്യം ചെയ്യലില്‍ ആണയിട്ട് പറഞ്ഞ ശിവശങ്കര്‍ ഒടുവില്‍ അവര്‍ നിരത്തിയ ഓരോ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയുമായുള്ള വഴിവിട്ട ബന്ധം തുറന്നു പറയേണ്ടി വന്നു .
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടത്തിയ ഇടപെടലുകളെപ്പറ്റിയുള്ള വിഷ്വല്‍സും മറ്റും അന്വേഷണസംഘത്തിന് ലഭിച്ചാല്‍ എല്ലാം അവസാനിച്ചു എന്ന് തന്നെ പറയേണ്ടി വരും .എന്നാല്‍ അതിനു മുന്നേ തന്നെ കാര്യങ്ങള്‍ കരയ്ക്കടിഞ്ഞ മട്ടാണ് .കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും വച്ച് നടത്തിയ രാജ്യദ്രോഹ നടപടികളാണ് ഇരുവരെയും ഇപ്പോള്‍ പൂട്ടിലാക്കിയിരിക്കുന്നത് .ഒരുപക്ഷെ ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി തന്നെയാകും ഇത്തരത്തില്‍ ഒരു നീച പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിന്റെ വക്ക് വരെ എത്തിനില്‍ക്കുന്നത് .കള്ളക്കടത്തു കേസിലെ ശിവശങ്കറിന്റെ പങ്കും ,ലൈഫ് മിഷന്‍ പദ്ധിതിയില്‍ സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്തു നടത്തിയ ഇടപാടും പുറത്തുവരുന്നതിനേക്കാള്‍ എത്രയോ മാരകമായ ഒരു സംഭവമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത് .
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഒടുവിലിതാ സിപിഐ മുഖപത്രം കൂടി പ്രതികരിച്ചിരിക്കുകയാണ് . ഇരുവരും ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തു നിരന്തരം സന്ദര്‍ശനം നടത്തിയതു ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയതായി പത്രം പറയുന്നു. ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും വാര്‍ത്തയിലുണ്ട്.ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്താന്‍ കൂടി അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്
രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറി. തുടര്‍ന്ന് എന്‍ഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തി. ബെംഗളൂരു സന്ദര്‍ശനങ്ങള്‍ക്കിടെ സ്വപ്നയും ശിവശങ്കറും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചു.
ഇവരുമായി നടത്തിയ സംഭാഷണത്തെ പറ്റിയുള്ള വിവരങ്ങളും ഇവരുടെ ഉദ്ദേശവും അറിയണമെങ്കില്‍ വിശദമായ പരിശോധന അനിവാര്യമായിരിക്കുകയാണ് .2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സര്‍ക്കാരിനു വേണ്ടി എം.ശിവശങ്കറാണ് അന്ന് ഒപ്പിട്ടത്. തുടര്‍ന്നാണു സ്വപ്ന സുരേഷിനെ നിയമിച്ചത്.
പിന്നാലെ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേക്കു ശിവശങ്കറും സ്വപ്നയും സന്ദര്‍ശനം നടത്തിയതിന്റെയും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെയും തെളിവ് അന്വേഷണ സംഘങ്ങള്‍ക്കു ലഭിച്ചുവെന്ന് സിപിഐയുടെ മുഖപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നുണ്ട് .സി പി ഐ യുടെ ഈ ചുവടുമാറ്റം സി പി എമ്മിനെ വലിയ തോതില്‍ ചൊടിപ്പിച്ചിരിക്കുകയാണ് .ഏതറ്റം വരെയുവും അന്വേഷണം നടത്തേണ്ട രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഈ സംഭവം അന്വേഷിക്കേണ്ടത് ഏറ്റവും അനിവാര്യമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha


























