കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു... ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പോലീസ്

കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി ചന്ദ്രനാണ്(48) വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴോടെയാണ് ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വച്ചാണ് സംഭവം.
വീട്ടിലേക്ക് പോകുന്ന വഴി ആക്രമണമുണ്ടാകുകയായിരുന്നു. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























