ഈ കാത്തിരുപ്പിനി എത്ര നാള്‍, ചെന്നിത്തല വീണ്ടും തെക്കു വടക്കുതന്നെ, മന്ത്രിസഭ പുനസംഘടന ഉടന്‍ വേണ്ടെന്ന് സോണിയഗാന്ധി, ആഭ്യന്തരം മാറ്റിയാല്‍ സോളാര്‍ കത്തും

മന്ത്രിയാവാനായി തെക്കുവടക്കു നടന്ന മറ്റൊരു കോണ്‍ഗ്രസ് അധ്യക്ഷനും ഉണ്ടാവില്ല. കൈയ്യിലിരിക്കുന്ന അധ്യക്ഷ സ്ഥാനം കളഞ്ഞുകുളിച്ചു മന്ത്രിയാവാന്‍ ചെന്നിത്ത നടത്തുന്ന ശ്രമങ്ങള്‍ വീണ്ടും എങ്ങുമെങ്ങും എത്തിയില്ല. സംസ്ഥാന മന്ത്രിസഭ പുനസംഘടനകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തത്ക്കാലം വേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടാണ് ഹൈക്കമാന്‍ഡ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ സമ്മേളനം കഴിയുന്നവരെ പുനഃസംഘടനാ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കണം. ആഭ്യന്തര വകുപ്പ് ഇപ്പോള്‍ മാറ്റുന്നതിനോടും ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. വകുപ്പ് മാറ്റിയാല്‍ സോളാര്‍ വിവാദം കൂടുതല്‍ കത്തിപ്പടാന്‍ ഇടയാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി കേരളത്തിലെത്തും. രമേശിന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസിസ ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയും നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ ധാരണയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























