സംസ്ഥാനത്തിന് പുറത്തുനിന്ന് നീറ്റ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദേശമായി

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് നീറ്റ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇത്തവണ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈന്‍ കാലാവധിയായ 14 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്ര നേരത്തേ കേരളത്തില്‍ എത്തണം. നേരത്തെ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ അവസരമുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
ക്വാറന്റൈനിലിരിക്കെ പരീക്ഷാ സെന്ററിലെത്തുന്ന ഇവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും ഒരുക്കും. ഈ വിദ്യാര്‍ഥികളും ഒപ്പം കേരളത്തിലേക്ക് എത്തുന്ന രക്ഷിതാക്കളും വരുന്ന ദിവസം മുതല്‍ ക്വാറന്റൈനിലായിരിക്കുകയും കൂടുതല്‍ ദിവസം കേരളത്തില്‍ തുടരുന്നുവെങ്കില്‍ 14 ദിവസം പൂര്‍ത്തിയാക്കുകയും വേണം.
കൃത്യമായി 14 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്ക് സാധാരണ വിദ്യാര്‍ഥികളെപ്പോലെ പരീക്ഷയെഴുതാം. ക്വാറന്റൈന്‍ കാലാവധി കഴിയും മുന്‍പ് മടങ്ങേണ്ടവര്‍ കേരളത്തില്‍ തുടരുന്ന അത്രയും ദിവസം ക്വാറന്റൈനില്‍ കഴിയണം. കൊവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നെത്തുന്നവര്‍ക്കും പരീക്ഷയെഴുതുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ സെന്ററില്‍ സജ്ജമാക്കും.
https://www.facebook.com/Malayalivartha


























