Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്‍ പട്ടാളം, ഗണേഷിന്‌ കെട്ടാന്‍ സിനിമയില്‍ സുന്ദരിമാരുണ്ട്, അതിനു പി.സി. ജോര്‍ജിന്റെ ആവശ്യമില്ല, കൂടുതല്‍ കാശിനു കൂടുതല്‍ കെട്ടിപ്പിടിക്കും, സ്വന്തം ഭാര്യയെപ്പോലും നേരെ കാണാത്തയാളാണ്‌ ഉമ്മന്‍ ചാണ്ടി

22 JUNE 2013 04:37 AM IST
മലയാളി വാര്‍ത്ത.
ഒരിടവേളയ്‌ക്ക്‌ ശേഷം കെ.ബി. ഗണേഷ്‌കുമാറിനു വേണ്ടി അച്ഛന്‍ ബാലകൃഷ്‌ണപിള്ള സജീവമാവുകയാണ്‌. കത്തിക്കയറിയ പ്രസംഗത്തില്‍ പിസി ജോര്‍ജിനേയും, സിനിമാക്കാരേയും, മുഖ്യമന്ത്രിയേയുമൊക്കെ കണക്കിന്‌ കളിയാക്കുന്നുണ്ട്‌. ഗണേഷ്‌കുമാറിന്‌ വിവാഹം കഴിക്കണമെങ്കില്‍ സിനിമയില്‍ത്തന്നെ സുന്ദരിമാരുണ്ടെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള. വിവാഹം നടത്തിക്കൊടുക്കാന്‍ തന്തയായ ഞാനുണ്ട്‌. അതിനു പി.സി. ജോര്‍ജിന്റെ ആവശ്യമില്ല. ഒരുപാടുപേരുടെ മുന്നിലാണ്‌ സിനിമയില്‍ അഭിനയിക്കുന്നത്‌. കുറച്ചു കാശ്‌ കൊടുത്താല്‍ കുറച്ചും കൂടുതല്‍ കാശിനു കൂടുതലും കെട്ടിപ്പിടിക്കും. അല്ലാതെ മറ്റൊന്നും അവിടെ നടക്കില്ല. തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ സ്‌ത്രീകള്‍ നേരിട്ടു പറയും. ഇപ്പോള്‍ സ്‌ത്രീകള്‍ പറയാതെതന്നെ പരാതികള്‍ ഉയരുകയാണ്‌. കേരളാ കോണ്‍ഗ്രസ്‌ ബി ജില്ലാസമ്മേളനം ചിന്നക്കട സി.എസ്‌.ഐ. കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി എന്തെങ്കിലും തെറ്റു ചെയ്‌തതായി വിശ്വസിക്കുന്നില്ല. സ്വന്തം ഭാര്യയെപ്പോലും നേരേചൊവ്വേ കാണാത്തയാളാണ്‌ ഉമ്മന്‍ചാണ്ടി. ആവശ്യംവരുമ്പോള്‍ കൂടെനില്‍ക്കാന്‍ ഘടകകക്ഷികളെ വേണം. ആവശ്യം കഴിഞ്ഞാല്‍ പോകാം. ഇതാണ്‌ ഇപ്പോള്‍ യു.ഡി.എഫില്‍ നടക്കുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ ബി യു.ഡി.എഫിലെ ഘടകകക്ഷിയാണോയെന്ന്‌ സംശയമുണ്ട്‌. സഹകരണസംഘങ്ങളിലെ അംഗത്വംപോലെയാണ്‌ ഇരുമുന്നണികളിലെയും ഘടകകക്ഷികളുടെ സ്‌ഥിതി. ഞങ്ങളൊക്കെ വെറും ഡി ക്ലാസാണ്‌. എയും ബിയും സിയും ചേര്‍ന്ന്‌ വീതംവയ്‌ക്കും. കരുണാകരനായിരുന്നു യു.ഡി.എഫ്‌. നേതൃത്വത്തിലെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ഘടകകക്ഷികളുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റു കക്ഷികളുടെ ഇടപെടല്‍ യു.ഡി.എഫില്‍ കൂടുതലാണ്‌. ഇരുമുന്നണിയും ആദ്യമായി ഒന്നിച്ചത്‌ യൂസഫലിയുടെ കാര്യത്തിലാണ്‌. പിണറായി അംഗീകരിക്കുന്ന കാര്യങ്ങള്‍ക്ക്‌ അച്യുതാനന്ദന്‍ എതിരാണെങ്കിലും ഇവിടെ അദ്ദേഹവും അനുകൂലിച്ചു. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends