Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒരു നാടിൻറെ കണ്ണീരായിതൊടുപുഴക്കാരൻ ടോമി തോമസ്‌; ഏഴു വയസ്സുകാരി മകളുടെ അമ്മ എന്നുവരുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്ന് മറുപടി, സ്വന്തം ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പരക്കം പായുകയാണ്, എഴുപത് ലക്ഷമാണ് ഭാര്യ നിമിഷ പ്രിയയുടെ ജീവന്റെ വില

27 AUGUST 2020 02:46 PM IST
മലയാളി വാര്‍ത്ത

തൊടുപുഴക്കാരൻ ടോമി തോമസിനെ നിങ്ങൾ അറിയാതെ പോകരുത് .കാരണം ഈ കൊറോണകാലത്തും നെഞ്ചിൽ വലിയ ഭാരവുമായി ഓടി നടക്കുകയാണ് ഈ മനുഷ്യൻ .എന്തിനാണെന്നല്ലേ സ്വന്തം ഭാര്യയെ ചേർത്തുപിടിക്കാൻ .2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ എഴുപത് ലക്ഷം രൂപയുണ്ടാക്കാനായി പരക്കം പായുകയാണ്. എഴുപത് ലക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ നിമിഷ പ്രിയയുടെ ജീവന്റെ വില.അത് ആ മനുഷ്യന് ഉണ്ടാക്കിയെ മതിയാകു. കാരണം അദ്ദേഹത്തിന്റെ പൊന്നുമകൾ തന്റെ 'അമ്മ എന്നുവരും എന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിന് മറുപടി ഇല്ല. ചില നേരത്ത് ഏഴു വയസ്സുകാരി മകളുടെ അമ്മ എന്നുവരുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്ന് മറുപടി പറയുന്നുണ്ടെങ്കിലും താനീ നടത്തുന്ന അലച്ചിലിന് ഫലം കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ് ടോണി. യമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിമിഷയെ യെമന്‍ പരമോന്നത കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്.

എത്രനാള്‍ മകളെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് തോമസ് പറയുന്നു. കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു വിധി വരുമെന്ന് തങ്ങള്‍ ഒരുതരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. എവിടുന്നാണ് ഇത്രയും പണം കണ്ടെത്താന്‍ കഴിയുക എന്ന ഉറപ്പില്ലാത്തതിനാല്‍ കോടതിയില്‍ കൃത്യമായി മറുപടി പറയാന്‍ സാധിച്ചില്ലെന്ന് ഓട്ടോ ഡ്രൈവറായ ടോമി തോമസ് പറഞ്ഞു.യെമന്‍ പൗരനെ കൊന്ന് വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് സംഭവം. തലാല്‍ അബ്ദുള്‍ മഹദ് എന്നയാളെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊന്നു എന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കുവിധിച്ചത്.എന്നാൽ 2014ലാണ് ടോമി മകളെയും കൊണ്ട് നാട്ടില്‍ തിരിച്ചെത്തിയത്. നിമിഷ തന്നോട് ഒന്നും മറച്ചിട്ടില്ലെന്നും ക്ലിനിക് തുടങ്ങാന്‍ തീരുമാനമെടുത്തത് ഒരിമിച്ചായിരുന്നു എന്നും ടോമി തോമസ് പറയുന്നു. 35ലക്ഷം രൂപ ക്ലിനിക്ക് തുടങ്ങാനായി താന്‍ ചെലവാക്കിയെന്നും ടോമി പറയുന്നു.

യെമന്‍ പൗരന്‍ നിമിഷയെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ടോണി പറയുന്നത്. ക്ലിനിക്കിന്റെ ലൈസന്‍സ് നേടിയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതിനാലാണ് നിമിഷ ഇയാളുമായി ചങ്ങാത്തതിലായതെന്നും ടോമി പറയുന്നു.കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി വഴി അപ്പീല്‍ നല്‍കാനും കുടുംബം ശ്രമിക്കുന്നുണ്ട്. 2015ന് ശേഷം മകള്‍ അമ്മയെ കണ്ടിട്ടില്ലെന്നും ടോണി പറയുന്നു. 2015ല്‍ തിരികെ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കാരണം വിസ ലഭിച്ചില്ല. നിമിഷ തന്റെ ഭാര്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മഹദി വ്യാജ രേഖകള്‍ ചമച്ചുവെന്നും ടോമി പറയുന്നു.

ജീവിതം ഏറ്റവും ദുരിത കാലത്തിലൂടെയാണ് കടന്നുപോകുന്നത്.താന്‍ ഓട്ടോ ഡ്രൈവറുടെ വേഷം കെട്ടിയത് ആളുകളെ പറ്റിക്കാനാണ് എന്ന് കരുതുന്നവരും ഉണ്ട്. ഭാര്യയുടെ ദുരന്തം കുടുംബത്തിലെ സാമ്ബത്തിക സ്ഥിതി തകര്‍ത്തുകളഞ്ഞു. മകളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ മകള്‍ക്ക് അമ്മയെ തിരികെ കിട്ടാനായി പ്രാര്‍ത്ഥിക്കുകയാണ് എന്ന് ടോമി പറയുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends