പി. എസ്.സി പരീക്ഷ കേന്ദ്രങ്ങളില്‍ ക്ലോക്ക് പറ്റില്ല; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ സമയം കൃത്യമായ ഇടവേളകളില്‍ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ സമയം കൃത്യമായ ഇടവേളകളില്‍ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. പി. എസ്.സി പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ ക്ലോക്ക് ഘടിപ്പിക്കാന്‍ കഴിയില്ലെന്ന് പി.എസ്.സി അറിയിച്ച സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി. പി.എസ്.സി സെക്രട്ടറിക്കാണ് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കിയത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ ക്ലോക്ക് സ്ഥാപിക്കണമെങ്കില്‍ ഭീമമായ തുക ചെലവാകുമെന്നതിനാല്‍ പ്രായോഗികമല്ലെന്നും നിലവില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ ആരംഭിച്ച് ഓരോ അര മണിക്കൂറിലും ബെല്‍ മുഴക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പി.എസ്.സി മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ട്. സമയ ക്രമീകരണം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയ കുഴപ്പമുണ്ടാകാനുള്ള സാഹചര്യം നിലവിലില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദീന്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha






















