സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സംഭവത്തില്‍ നടന്നിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. എന്നാല്‍ തീപിടിത്തം സംബന്ധിച്ച് അഗ്നിശമന സേന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
തീപിടിത്തം നടന്ന പ്രോട്ടോകോള്‍ ഓഫീസിനകത്ത് സിസിടിവിയില്ല. ഓഫീസ് പരിസരത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളാണ് പ്രത്യേക പോലീസ് സംഘം ഇന്ന് പരിശോധിക്കുന്നത്. തീപിടിത്തത്തിന് കാരണം ഫാന്‍ ചൂടായി ഉരുകിയതാണെന്നാണ് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായെന്നും വിലയിരുത്തലുണ്ട്. ഈ അനുമാനം തന്നെയാണ് അന്വേഷണ സംഘത്തിനുമുള്ളത്.
മുഴുവന്‍ ഫയലുകളും പരിശോധിച്ച് സ്കാന്‍ ചെയ്ത് സൂക്ഷിക്കും. ഏതൊക്കെ ഫയലുകളാണ് കത്തിയതെന്ന് കണക്കെടുത്ത ശേഷം അഞ്ച് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha