കെഎസ്ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കും... ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിച്ചത്
കെഎസ്ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കും. ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിച്ചത്.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെപ്തംബര്‍ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയത്. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ സര്‍വീസ് നടത്താം.
ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ദീര്‍ഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകള്‍ www.online.keralartc.com വെബ്സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha