സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ജനുവരിയോടെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്ബോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.
നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐ ടി ഐ ഉത്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha
























