Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...


വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...

ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?

29 OCTOBER 2026 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു

ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ അറുവതിലധികമായി, ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചന, നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്ക്

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം

അറബ്-ജൂതസഖ്യം യാഥാര്‍ത്ഥ്യമാകുമോ എന്ന ചോദ്യം പ്രസക്തമാക്കി തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പ്രകാരം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോ അദ്ദേഹത്തിന്റെ എതിരാളിയായ ഗാദി ഐസന്‍കോട്ടിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഇസ്രായേലിലെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തിലധികം വരുന്ന അറബ് പൗരന്മാര്‍ മുന്‍കാലങ്ങളിലെ തിരഞ്ഞെടുപ്പ് വിമുഖത വെടിഞ്ഞ് റെക്കോഡ് ഭൂരിപക്ഷത്തോടെ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതാണ് ഇത്തവണത്തെ വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണം.

 

നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ താക്കോല്‍ ഇത്രയും കാലം രാജ്യത്ത് രാഷ്ട്രീയമായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന അറബ് പാര്‍ട്ടികളുടെ കൈകളിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഇസ്രായേൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിവരങ്ങൾ ഇപ്രകാരമാണ്..ഇസ്രായേൽ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ ഇരട്ട-കവർ (double-envelope) വോട്ടുകൾ എണ്ണിത്തുടങ്ങി. പ്രധാനമായും ഐ.ഡി.എഫ് (IDF) സൈനികർ, തടവുകാർ, ആരോഗ്യപ്രവർത്തകർ, ആരോഗ്യപ്രശ്നങ്ങളുള്ള വോട്ടർമാർ, വിദേശത്തുള്ള ഇസ്രായേൽ പ്രതിനിധികൾ എന്നിവർ രേഖപ്പെടുത്തിയ വോട്ടുകളാണിവ.

ആകെ 12,018 പോളിംഗ് സ്റ്റേഷനുകളിൽ 11,712 എണ്ണത്തിലെ വോട്ടുകൾ (51,26,759 വോട്ടർമാർ) എണ്ണിത്തീർന്നതിന് പിന്നാലെയാണ് ഈ വോട്ടുകൾ എണ്ണുന്നത്. ബാക്കിയുള്ള പോളിംഗ് സ്റ്റേഷനുകളിൽ സാധാരണ പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്.ഏറ്റവും പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച്, നെതന്യാഹുവിന്റെ സഖ്യം 53-54 സീറ്റുകളോടെ മുന്നിലാണ്. ഗാദി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യം പിന്നിലാണെങ്കിലും, ഇരുപക്ഷത്തിനും ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ നേടാനായിട്ടില്ല.സർക്കാർ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം നേടാൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിനോ

 

മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട് നയിക്കുന്നപ്രതിപക്ഷ സഖ്യത്തിനോ സാധിച്ചിട്ടില്ലെന്നാണ് മുൻപത്തെ വോട്ടെണ്ണൽ സൂചനകൾ വ്യക്തമാക്കിയത്.ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിക്കുക. കഴിഞ്ഞ നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്) അദ്ദേഹത്തിനുണ്ടായിരുന്ന 68 സീറ്റുകളുടെ സഖ്യത്തിൽ നിന്നുള്ള വലിയൊരു ഇടിവാണിത്. അതേസമയം പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അറബ് പാർട്ടികൾ റെക്കോർഡ് നേട്ടവുമായി 19 സീറ്റുകൾ വരെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രതിപക്ഷത്തിനും അറബ് പാർട്ടികൾക്കും കൂടി ചേർന്ന് ഭൂരിപക്ഷം നൽകാൻ സാധ്യതയുണ്ട്.

 

എന്നാൽ അറബ് പാർട്ടികളുമായി സഹകരിക്കുന്നതിനെച്ചൊല്ലി ഐസൻകോട്ടിന്റെസഖ്യകക്ഷികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സർക്കാർ രൂപീകരണത്തെ സങ്കീർണ്ണമാക്കിയേക്കാം. മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമോ എന്നാണ് ഇനിയറിയേണ്ടത്. വോട്ടെണ്ണൽ പൂർത്തിയാക്കാൻ നാളെ വരെ സമയമുണ്ട്. ഇതോടെ സീറ്റ് നിലയിൽ മാറ്റമുണ്ടാകുമെങ്കിലും ആരും ഭൂരിപക്ഷത്തിലെത്താനിടയില്ല. അതിനിടെ സർക്കാർ രൂപീകരിക്കുമെന്ന് നെതന്യാഹുവും ഐസൻകോട്ടും വെല്ലുവിളിച്ചു. സർക്കാർ രൂപീകരണത്തിന് ആഴ്ചകളോ മാസങ്ങളോ വേണ്ടി വരാം. അതുവരെ നെതന്യാഹുവിന്റെ കാവൽ സർക്കാർ തുടരും.സർക്കാരായില്ലെങ്കിൽവീണ്ടും തിരഞ്ഞെടുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (20 minutes ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (35 minutes ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (1 hour ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (1 hour ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (1 hour ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (2 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (2 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (3 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (4 hours ago)

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം  (4 hours ago)

Malayali Vartha Recommends