28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്; രശ്മി നായരുടെ വിവാദ പോസ്റ്റിനെതിരെ പ്രതിഷേധം

പിഎസ്സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തി നേടിയില്ല. യുവാവിന്റെ ആത്മഹത്യ വാര്‍ത്തയായിരിക്കെ വിവാദ പരാമര്‍ശവുമായി മോഡല്‍ രശ്മി ആര്‍ നായരുടെ ഫേസ്ബുക് പോസ്റ്റ് . പോസ്റ്റ് വന്‍ വിവാദത്തിന് വഴിവെച്ചപ്പോള്‍ കുറിപ്പ് പിൻവലിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമത് ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.' ഇതായിരുന്നു രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെ രോഷവുമായി ഒട്ടേറെ പേരെത്തി.
അതിനൊപ്പം ഇതിനെ അംഗീകരിച്ചും സ്‌മൈലിയുമായി ഒരുവിഭാഗം എത്തി എന്നുള്ളതും ശ്രദ്ധേയം. ട്രോളുകളിലും ഈ പോസ്റ്റ് നിറഞ്ഞതോടെ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























