ഇന്ന് കോവിഡ് സ്ഥിരീകരിച്ച 91% പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് കോവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 91 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2154 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1962 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 174 കോവിഡ് രോഗികള്‍ക്ക് രോഗം ബാധിച്ചതിന്‍െ്‌റ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്തും കോഴിക്കോടുമാണ്. തിരുവനന്തപുരം ജില്ലയില്‍ 310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 304 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയാണ് ഇന്ന് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്, ജില്ലയില്‍ 223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 195 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 159 പേര്‍ക്കും പത്തനംതിട്ടയില്‍ 133 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 112 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 92 മപര്‍ക്കും പാലക്കാട് ജില്ലയില്‍ 45 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 35 പേര്‍ക്കും വയനാട് ജില്ലയില്‍ 13 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിചച്ചു.
തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് ജില്ലയിലും കോവിഡ് രോഗം വ്യാപിക്കുന്നത് ആശങ്കയായിട്ടുണ്ട്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും കൊല്ലം മലപ്പുറം ജില്ലകളിലെ മൂന്ന് പേര്‍ക്ക് വീതവും തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഓരോരുത്തര്‍ക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























