ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഖേദകരം; വിശദീകരണവുമായി പിഎസ്സി

സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അനു തൊഴില്‍ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം ഖേദകരമാണെന്ന് പിഎസ്സി.
ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥി ഉള്‍പ്പെട്ട പിഎസ്സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. ഈ ലിസ്റ്റില്‍ 72 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയതെന്നാണ് പിഎസ്സിയുടെ വിശദീകരണം.
അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ച ഉദ്യോഗാര്‍ഥികള്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയില്‍ നിന്നും പിഎസ്സി പിന്നോട്ട് പോയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ വാദം കേട്ട ശേഷം മാത്രം നടപടി എന്നാണ് പിഎസ്സി അറിയിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha
























