Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...

ഒരിഞ്ച് പിന്മാറാതെ രശ്മി... മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി അനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ട രശ്മി നായരുടെ പോസ്റ്റ് കാണാനില്ല; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതല്ലെന്നും തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രശ്മി; പിന്നെ സംഭവിച്ചതെന്ത്?

31 AUGUST 2020 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.

മലയാളികള്‍ അങ്ങനെയാണ് ചില കാര്യങ്ങളില്‍ നമ്മള്‍ രാഷ്ട്രീയം നോക്കാറില്ല. അതില്‍ ആരോക്കെ ഇടപെട്ടാലും അവര്‍ക്ക് പിടിപ്പത് പണി കിട്ടുക തന്നെ ചെയ്യും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോലി സാദ്ധ്യത അവസാനിച്ച മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി അനു ചെറുപ്പക്കാരുടെ ഒരു വേദനയാണ്. ഒരു ജോലി സ്വപ്നം കണ്ട് പഠിച്ച് ജോലിയുടെ വക്കത്തെത്തിയിട്ടും കിട്ടില്ലെന്ന അവസ്ഥ ആരെയാണ് സങ്കടത്തിലാഴ്ത്താത്തത്. ജോലി ഇല്ലാത്തതിന്റെ വേദന ഒരിക്കലെങ്കിലും അറിയാത്ത ഒരു മലയാളിയും ഇല്ല തന്നെ. അത്രയ്ക്കാണ് അത് സമ്മാനിക്കുന്ന കുത്തിക്കുത്തിയുള്ള വേദന. മറ്റുള്ളവരുടെ കുത്തലും കൂടിയാകുമ്പോള്‍ എല്ലാം ഓക്കെയാകും.

ആ വേദനയില്‍ എരിഞ്ഞടങ്ങിയ നെയ്യാറ്റിന്‍കര സ്വദേശി അനു മലയാളികളുടെ മൊത്തം വേദനയാണ്. ആ വേദന കത്തുന്നതിനിടയിലാണ് നമ്മുടെ പഴയ ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍ വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്.

'28 വയസ്സായിട്ടും പണിക്കൊന്നുംപോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരോക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതേ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്.' എന്നായിരുന്നു രശ്മിയുടെ ആക്ഷേപം. ഇതിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായത്.

സംഭവം രശ്മിയുടെ പല കുസൃതികള്‍ക്കും മലയാളികള്‍ കൂട്ടു നിന്നെന്നു കരുതി ഇങ്ങനെ മരണ സമയത്ത് ഒരു ചെറുപ്പക്കാരനെ അപമാനിക്കണോ. അതിനുള്ള പണികള്‍ മലയാളികള്‍ കൊടുത്തതോടെ രശ്മിയുടെ വിവാദ പോസ്റ്റ് കണ്ടം വഴി ഓടി.

മരണമടഞ്ഞ അനു ശരാശരി മലയാളിയുടെ വേദനയാണ്. നാലുസെന്റ് ഭൂമിയും ചെറിയ വീടും മാത്രം സമ്പാദ്യമായുള്ള കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു എം.കോം ബിരുദധാരിയായ അനു. കൂലിപ്പണി ചെയ്തും ട്യൂഷന്‍ പഠിപ്പിച്ചുമുള്ള വരുമാനത്തിലായിരുന്നു പഠനം. അനുവിന്റെ മുറിയില്‍ നിന്നു കിട്ടിയ ആത്മഹത്യാ കുറിപ്പില്‍, നിരാശ കാരണം ജീവനൊടുക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ സോറി. എന്നാണ് അനുവിന്റെ ആത്മഹത്യാ കുറിപ്പ്. ഇതിന്റെ വേദന മലയാളികള്‍ ഉള്‍ക്കൊണ്ടതോടെയാണ് രശ്മിയുടെ പോസ്റ്റ് കാണാതായത്.

അതേസമയം അനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട രശ്മി ആര്‍. നായര്‍ വിശദീകരണവുമായി രംഗത്തെത്തി. പോസ്റ്റിട്ട് അല്‍പ്പസമയത്തിനുള്ളില്‍ ഇവരുടെ പ്രസ്താവന വിവാദമാകുകയും ശേഷം ഈ കുറിപ്പ് ഫേസ്ബുക്ക് വാളില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് രശ്മി രംഗത്തെത്തിയത്.

നിരവധി പേരാണ് രശ്മി ആര്‍. നായരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഈ പോസ്റ്റ് താന്‍ പിന്‍വലിച്ചതല്ലെന്നും കുറിപ്പിനെതിരെ മാസ് റിപ്പോര്‍ട്ടിംഗ് ഉണ്ടായി എന്നും അതിനെ തുടര്‍ന്ന് പോസ്റ്റ് ഫേസ്ബുക്ക് തന്നെ നീക്കം ചെയ്തതാണെന്നുമാണ് രശ്മി ഇപ്പോള്‍ പറയുന്നത്.

അനുവിനെതിരെ നടത്തിയ പ്രസ്താവനയില്‍ നിന്നും താന്‍ പുറകോട്ട് പോയിട്ടില്ലെന്നും തന്റെ പൊതുവിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണമായും വ്യക്തിപരമാണെന്നും കൂടി ഇവര്‍ പറയുന്നുണ്ട്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ സ്ഥാനമില്ല. മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. എന്തായാലും കണ്ടം വഴി ഓടിയിട്ട് പിന്നെ ന്യായീകരിക്കുന്നതില്‍ കാര്യമില്ലല്ലോ. ഇനിയും പോസ്റ്റിയാല്‍ അക്കൗണ്ട് തന്നെ ബ്ലോക്കാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം  (13 minutes ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (22 minutes ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (33 minutes ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (43 minutes ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (58 minutes ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (1 hour ago)

ചേരാനല്ലൂർ അപകടം... എഎസ്‌ഐ സസ്‌പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (1 hour ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (2 hours ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (2 hours ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (2 hours ago)

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....  (3 hours ago)

സിംബാബ്‌വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ...  (3 hours ago)

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും  (3 hours ago)

Malayali Vartha Recommends