പതിനാറുകാരിയെ പീഡിപ്പിച്ചത് അഞ്ചു പേര് ചേര്‍ന്ന്... പാലക്കാട് നിന്ന് ബസ്സില്‍ തുറവൂരില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോറിക്ഷായില്‍ അന്ധകാരനഴിയില്‍ എത്തിച്ച് ബീച്ചില്‍ വച്ചും വീടുകളില്‍ വച്ചും ക്രൂരമായ പീഡനം! തുറവൂരിൽ സംഭവിച്ചത്....

പാലക്കാട് സ്വാദേശിനിയായ പതിനാറുകാരിയെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അന്ധകാരനഴി സ്വദേശികളായ പതിനെട്ടു വയസുകാരായ അഞ്ച് യുവാക്കള്‍ക്കെതിരേയാണ് പരാതി.
നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇവര്‍ പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു.
പാലക്കാട് നിന്ന് ബസ്സില്‍ തുറവൂരില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോറിക്ഷായില്‍ അന്ധകാരനഴിയില്‍ എത്തിക്കുകയും ബീച്ചില്‍ വച്ചും വീടുകളില്‍ വച്ചും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
രണ്ടു ദിവസത്തോളം പെണ്‍കുട്ടി അന്ധകാരനഴിയിലുള്ള കാമുകന്്റെ വീട്ടില്‍ താമസിച്ചതായും പരാതിയില്‍ പറയുന്നു.
പീഡിപ്പിച്ച യുവാക്കളുടെ പേരും ഫോണ്‍ നമ്ബരും മാത്രമേ പെണ്‍കുട്ടി നല്കിയിട്ടുള്ളു. പട്ടണക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്യഷണം ആരംഭിച്ചു.
പാലക്കാട് ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ പതിനൊന്നോളം കേസുകള്‍ ഈ പെണ്‍കുട്ടി നല്കിയിട്ടുള്ളതായും അറിയുന്നു.
https://www.facebook.com/Malayalivartha


























