Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...

കേരളവും പതുക്കെ പതുക്കെ ആ നാടിനെ മറന്നു തുടങ്ങി; രക്ഷാ പ്രവര്ത്തനങ്ങൾ അവസാനിച്ചു, പലർക്കും കാണാതായ തങ്ങളുടെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കിട്ടി! ആ അച്ഛൻ - ഷണ്മുഖനാഥൻ, ഇരുപത്തിരണ്ടുകാരനായ മൂത്തമകൻ ദിനേഷ്കുമാറിനെ തേടിയുള്ള യാത്രയിലാണ്

31 AUGUST 2020 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ

രക്ഷാ പ്രവര്ത്തനങ്ങൾ അവസാനിച്ചു.... പലർക്കും കാണാതായ തങ്ങളുടെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കിട്ടി..... കേരളവും പതുക്കെ പതുക്കെ ആ നാടിനെ മറന്നു തുടങ്ങി.... എന്നാൽ വീണ്ടും പെട്ടിമുടിയിൽ നിന്നും പുറത്ത് വരുന്ന ഈ ദൃശ്യം വീണ്ടും നോവുണർത്തുകയാണ് ....പതിവു തെറ്റിക്കാതെ പുലർച്ചെമുതൽ മകന്റെ ശരീരം തിരഞ്ഞുനടക്കുന്ന ആ അച്ഛൻ - ഷണ്മുഖനാഥൻ. പെട്ടിമുടി ദുരന്തത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇളയമകന്റെ മൃതദേഹം കിട്ടി. ഇരുപത്തിരണ്ടുകാരനായ മൂത്തമകൻ ദിനേഷ്കുമാറിനെ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ ഷണ്മുഖനാഥൻ.

പുലിയിറങ്ങുന്ന പൂതക്കുഴിയും കയങ്ങളും പാറകളും നിറഞ്ഞ പെട്ടിമുടിപ്പുഴയും കടന്ന് കാട്ടിനുള്ളിലേക്ക് നീളുകയാണ് അദ്ദേഹത്തിന്റെ തിരച്ചിൽ. എന്നാൽ അദ്ദേഹം തനിച്ചല്ല കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഷണ്മുഖന് കൂട്ടുപോകാറുണ്ട്. കാണാതായ എഴുപതിൽ 65 പേരുടെയും മൃതദേഹങ്ങൾ കിട്ടിയതോടെ സർക്കാരും ജില്ലാ ഭരണകൂടവും പതിനെട്ടുദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി... എങ്കിലും ഷണ്മുഖനാഥൻ എന്ന അച്ഛന്റെ വേദന അടങ്ങിയില്ല. കാരണം ബാക്കിയായ അഞ്ചിലൊരാൾ തന്റെ മകനായിരുന്നു. ''എന്റെ എല്ലാം പോയി. രണ്ടു മക്കളും... അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും?'' എന്നാണ് ഈ പിതാവ് ചോദിക്കുന്നത്

''സർക്കാർ കണക്കിൽ 93 ശതമാനം മൃതദേഹങ്ങളും കണ്ടെത്തി. പക്ഷേ, ബാക്കിയുള്ള ഏഴ് ശതമാനത്തിൽ എത്രയോ പേരുടെ കണ്ണീരും ഉള്ളുപിടച്ചിലുമുണ്ടെന്ന് അത് അനുഭവിച്ചവർക്കേ അറിയൂ'' -ഷണ്മുഖനാഥൻ പറഞ്ഞു. മൂന്നാറിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴാണ് ദുരന്തമുണ്ടായത്.

മകളെയും പേരക്കുട്ടിയെയും കാണാതായ കറുപ്പായി എന്ന അമ്മയും ആ ദുരന്തഭൂമിയിൽ ഉണ്ട് മകൾ കസ്തൂരിയും ചെറുമകൾ പ്രിയദർശിനിയും എവിടെയെന്നറിയാതെ. പ്രിയദർശിനിക്ക് ഏഴുവയസ്സേയുള്ളൂ. പതിന്നാലു കിലോമീറ്റർ ദൂരെയുള്ള പൂതക്കുഴിയിൽനിന്ന് ചില മൃതദേഹങ്ങൾ കണ്ടെടുത്തതറിഞ്ഞപ്പോൾ കറുപ്പായി വിതുമ്പി -''കുഴന്തൈ ഉയിരോടെ അത്രയും ദൂരെ ഒഴുകിപ്പോയിക്കാണുമോ? പുലിയൊക്കെ ഉള്ള സ്ഥലമാണ്...''

കറുപ്പായിയുടെ ഉറ്റ ബന്ധുക്കളായ 13 പേരെ ദുരന്തത്തിൽ കാണാതായി. അതിൽ പതിനൊന്നുപേരുടെ ശരീരം കിട്ടി. പ്രിയദർശിനിയുടെ അനുജത്തി ധനുഷ്കയുടെ മൃതദേഹം കുവിയെന്ന വളർത്തുനായ കണ്ടെത്തി. തിരച്ചിലിനൊന്നും പോകാൻ ആവില്ലെങ്കിലും കറുപ്പായി എന്നും രാവിലെ പെട്ടിമുടിയിലെത്തി അവിടെ കുത്തിയിരിക്കും.


മൺകൂനയിൽ ഒരു കറുത്ത നായye രക്ഷാപ്രവർത്തകർ കൊടുക്കുന്ന ഭക്ഷണമൊന്നും കഴിക്കാതെ വിദൂരതയിലേക്ക് നോക്കി അതങ്ങനെ കിടക്കും. ചിലപ്പോൾ അവിടെയുമിവിടെയും മണംപിടിച്ച് ചുറ്റി തിരികെവന്നു കിടക്കും.

തൊട്ടടുത്തുള്ള തകർന്നുപോകാത്ത ലയത്തിനുചുറ്റും ഒരു കുറിഞ്ഞിപ്പൂച്ച അലയുന്നുണ്ട്. കൂടുകാണാതെ കൊക്കിക്കൊക്കി നടക്കുന്ന പുള്ളിക്കോഴികളെ ആരൊക്കെയോ പിടിച്ചുകൊണ്ടുപോയി. പെട്ടിമുടിയിൽ മറഞ്ഞുപോയ കുഞ്ഞുങ്ങൾ ചട്ടികളിൽ നട്ടുവളർത്തിയ ഡാലിയച്ചെടികൾ നിലത്ത് വീണുകിടക്കുന്നു.

പെട്ടിമുടിയിലെ ലയത്തിൽ എന്നും രാവിലെ വന്ന് വൈകുന്നേരം തിരികെപ്പോകും ശാന്തേച്ചി. അവിടത്തെ പഞ്ചായത്തംഗമാണ്. ''വൈകീട്ട് രാജമലയിലെ ബന്ധുവീട്ടിൽ ഉറങ്ങും. സന്ധ്യയായാൽ ഇവിടെ നിൽക്കാൻ പേടിയാകും.'' ശാന്തേച്ചിയുടെ ലയം ഇരുന്ന ഭാഗത്തേക്ക് ഉരുൾ എത്തിയില്ല. എങ്കിലും ആ രണ്ടുലൈനിലെ എല്ലാ വീട്ടുകാരും അവിടെനിന്ന് ഒഴിഞ്ഞുപോയി.


ഉരുൾ പൊട്ടിയത് ഒരു വ്യാഴാഴ്ച രാത്രിയായിരുന്നു. അന്നുരാവിലെ പഞ്ചായത്ത് കുറെ ഫലവൃക്ഷത്തൈകൾ പെട്ടിമുടിയിൽ എത്തിച്ചിരുന്നു. ശാന്തേച്ചിയാണ് അതു വിതരണം ചെയ്തത്. എല്ലാ കുട്ടികൾക്കും ഓരോന്നു കൊടുത്തു. തൊട്ടടുത്ത ലയത്തിലെ ഒരു കൊച്ചുപയ്യൻ വീണ്ടും വന്നു. അവന് ഒരു തൈകൂടി വേണം. ശാന്തേച്ചി അവന് ഒരു പേരയും ഓറഞ്ചും നാരകത്തൈയും കൊടുത്തു. ''ഇതെല്ലാംകൂടി എവിടെവെക്കും? ലയത്തിൽ സ്ഥലമുണ്ടോ''- ശാന്തേച്ചി ചോദിച്ചു. അവൻ പറഞ്ഞു: ''വീട്ടിൽ വെച്ചാൽ രച്ചപ്പെടില്ല. ഞാനിത് കോവിലിനുമുന്നിൽ വെച്ചുപിടിപ്പിക്കും.''

അന്നുരാത്രി എല്ലാം കുത്തിയൊലിച്ചുപോയി. അവനും അവന്റെ ഒറ്റമുറിവീടും എല്ലാം. തൊട്ടുമുകളിലുള്ള കോവിൽ രക്ഷപ്പെട്ടു. അവൻ ആ തൈകൾ കോവിലിനുമുന്നിൽ നട്ടോ എന്ന് ശാന്തേച്ചിക്ക് അറിയില്ല. അവിടെപ്പോയി നോക്കാൻ ശക്തിയുമില്ല. എങ്കിലും ശാന്തേച്ചി കണ്ണീരോടെ പറഞ്ഞു - ''കുഴന്തൈകൾ ദൈവങ്ങൾ...''.ഇങ്ങനെ നിരവധിപ്പേരുടെ കണ്ണീർ ആ സ്ഥലത്ത് പൊഴിഞ്ഞു വീഴുന്നുണ്ട്.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ  (9 minutes ago)

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....  (24 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (39 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം  (53 minutes ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (1 hour ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (1 hour ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (1 hour ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (1 hour ago)

ചേരാനല്ലൂർ അപകടം... എഎസ്‌ഐ സസ്‌പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (2 hours ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (2 hours ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (3 hours ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (3 hours ago)

Malayali Vartha Recommends