Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'യുവാക്കളുടെ രോഷത്തിൻ്റെയും അമ്മമാരുടെ കണ്ണീരിന്റേയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും .തീർച്ച...' രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രോഷാകുലനായി എം.സ്വരാജ് എംഎൽഎ

31 AUGUST 2020 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. രാഷ്ട്രീയ കൊലപാതകമെന്നാണ് ഡിവൈഎഫ്ഐ ശക്തമായി ആരോപിക്കുന്നത്. ഇതേതുടർന്ന് യൂത്ത് കോൺഗ്രസിനെതിരെ സൈബർ ഇടങ്ങളിലും ഇടതുപക്ഷ പ്രവർത്തകർ രോഷം പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് എം.സ്വരാജ് എംഎൽഎയും രംഗത്തെത്തിയിരിക്കുകയാണ്. ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ് എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ്.

ജീവിതത്തിന്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്‌ DYFI ഭാരവാഹികളായ സഖാക്കൾ മിഥ്ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിന്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്.

രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു.ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം DYFl മേഖലാ ജോ: സെക്രട്ടറി സ .ഫൈസലിനെ കൊല്ലാൻ ശ്രമിച്ച അതേ കോൺഗ്രസ് ക്രിമിനലുകളാണ്. ജയിലിൽ നിന്നിറങ്ങിയ ശേഷം ഇപ്പോൾ മിഥ്ലാജിനെയും ഹക്കി നെയും അരുംകൊല ചെയ്തത്.ഫൈസൽ അന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയാണുണ്ടായത്.

കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ RSS നോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്. പക്ഷേ അവർ തമ്മിലൊരിടത്തും പറയത്തക്ക സംഘർഷമുണ്ടാവുകയുമില്ല. ആർ എസ് എസിനോടൊപ്പം ചേർന്ന് ആയിരങ്ങളെ കൊന്നൊടുക്കിയ സിഖ് കൂട്ടക്കൊലയിലുൾപ്പെടെ കോൺഗ്രസിന്റെ ഭീകരമുഖം ഇന്ത്യ കണ്ടതാണ്.

കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്. കൊന്നു തീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസ്. രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്കാരമാണ് കോൺഗ്രസിന്റേത്. കൂടെ കൊടി പിടിയ്ക്കുന്ന സഹപ്രവർത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ ?

പി.വി ബഷീർ , ഔസേപ്പ് , ശ്രീവത്സൻ , ലാൽജി , മധു , ഹനീഫ എത്രയെത്ര കോൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടിട്ടുള്ളത് . ചോര കണ്ട് അറപ്പ് തീർന്ന ചോരക്കൊതിയന്മാർക്ക് ആയുധത്തിന്റെ ഭാഷ മാത്രമേ അറിയൂ.മനുഷ്യരെന്നാൽ അവർക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങൾ മാത്രമാണ്.

നാടിന്റെ കാവൽക്കാരായി നിലയുറപ്പിച്ചവരാണ് DYFl പ്രവർത്തകർ .കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ഖദർ ചുളിയാതെ അസംബന്ധ നാടകം കളിയ്ക്കുന്ന അപഹാസ്യകഥാപാത്രങ്ങൾക്കിടയിൽ വേറിട്ടുനിന്ന് നാടിൻ്റെ കാവൽക്കാരായ ചെറുപ്പക്കാരാണ് തിരുവോണ മുറ്റത്ത് ചോരയിൽകുളിച്ചു കിടക്കുന്നത്.പാഴ് വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റും മണ്ണ് ചുമന്നും കൃഷിയിറക്കിയും പതിനൊന്നു കോടി രൂപ കേരളത്തിനു നൽകിയ ചെറുപ്പക്കാരിൽ രണ്ടു പേരാണീ ചലനമറ്റു കിടക്കുന്നത്. കായംകുളത്ത് സ.സിയാദിനെ കൊന്നു തള്ളിയത് കഴിഞ്ഞ ദിവസമാണ്. ദുരന്തകാലത്തു പോലും ആയുധം താഴെ വെയ്ക്കാത്ത കോൺഗ്രസ് കേരളത്തിന് ഭീഷണിയാണ്.

കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിന്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിത്. ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല . യുവാക്കളുടെ രോഷത്തിൻ്റെയും അമ്മമാരുടെ കണ്ണീരിന്റേയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും .തീർച്ച. ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം . ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണം . അന്നേ നമ്മുടെ നാട്ടിൽ സമാധാനമുണ്ടാവൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (7 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (22 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (29 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

Malayali Vartha Recommends