Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇടനെഞ്ച് എരിയുമ്പോള്‍... പിതാവ് കെട്ടിപ്പെടുത്തിയ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസ് കെ മാണിയെ പിജെ ജോസഫ് പടിയിറക്കിയപ്പോള്‍ ഇങ്ങെയൊരു ക്ലൈമാക്‌സ് ഒട്ടും പ്രതീക്ഷിച്ചതല്ല; രണ്ടില ചിഹ്നം ജോസഫിന് നഷ്ടമായതിന് പുറകേ എംഎല്‍എ സ്ഥാനവും നഷ്ടപ്പെടാന്‍ സാധ്യത; ജോസ് കെ മാണി കച്ച മുറുക്കുമ്പോള്‍

01 SEPTEMBER 2020 07:52 AM IST
മലയാളി വാര്‍ത്ത

ഇത്രയും വേദന മറ്റൊരാള്‍ക്കും ഉണ്ടാകില്ല. അതാണ് പാലായില്‍ ജോസ് കെ. മാണിയുടെ അവസ്ഥ. സ്വന്തം പിതാവ് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കിയവര്‍ തന്നെ തിരിച്ച് കൊത്തുകയാണ്. എന്തിന് അര്‍ഹതപ്പെട്ട പാല സീറ്റില്‍ രണ്ടില ചിഹ്നം പോലും നല്‍കാന്‍ പിജെ ജോസഫ് തയ്യാറായില്ല. മാത്രമല്ല കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ജോസഫ് തോല്‍പ്പിക്കുകയും ചെയ്തു. അതിന് പിന്നാലെ ജോസഫ് കളിച്ച കളിയില്‍ യുഡിഎഫും വീണതോടെ കേരള കോണ്‍ഗ്രസ് ജോസ് മാണി ഗ്രൂപ്പിനെ യുഡിഎഫില്‍ നിന്നും പുറത്താക്കി. എന്നാല്‍ ധീരമായ നിലപാടോടെ നിന്ന ജോസ് കെ. മാണിക്ക് പഴയ പ്രതാപം തിരിച്ച് കിട്ടുന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി.

കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് തന്നെ നല്‍കിയിരിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നതര്‍ക്കത്തില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. പാര്‍ട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നംഗങ്ങളില്‍ രണ്ടുപേരാണ് ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കുന്നതിനെ അനുകൂലിച്ചത്. ഒരംഗം ഈ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതിനാല്‍ ചിഹ്നം അവര്‍ക്ക് നല്‍കി ഉത്തരവിറക്കുകയായിരുന്നു.

ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്. കെ.എം. മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിര്‍ത്ത സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.

രണ്ടില ചിഹ്നം ലഭിച്ചത് ജോസ് കെ.മാണിക്ക് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തല്‍. കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ ജോസ്‌ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇത് പിന്നീട് തിരഞ്ഞെടുപ്പ് ചിഹ്നത്തിലേക്കും നീണ്ടു. ചിഹ്നം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം, 'കൈതച്ചക്ക' ചിഹ്നത്തിലാണ് മത്സരിച്ചത്.

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതായുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ അതീവ സന്തോഷവാന്‍മാരാണ് ജോസ് വിഭാഗം. ഓരോ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നാണ് ജോസ് കെ.മാണി അഭിപ്രായപ്പെട്ടത്.

ജോസഫ് ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തളളിയാണ് കമ്മീഷന്റെ തീരുമാനം. തിങ്കളാഴ്ചയാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തീരുമാനം കൈകൊണ്ടത്.

ഇതോടെ വെട്ടിലായിരിക്കുന്നത് ജോസഫ് പക്ഷമാണ്. ഈ രണ്ടില ജോസഫ് നല്‍കാത്തതാണ് ജോസഫുമായി ജോസ് പക്ഷം ഇടയാന്‍ കാരണം. അന്നെല്ലാം വീമ്പ് പറഞ്ഞ ജോസഫിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോസ് പക്ഷം നല്‍കിയ വിപ്പ് ഇപ്പോള്‍ ഔദ്യോഗികമായിരിക്കുകയാണ്. അതിനാല്‍ തന്നെ വിപ്പ് ലംഘിച്ച ജോസഫിനും മറ്റ് എംഎല്‍എമാര്‍ക്കും എല്‍എല്‍എ സ്ഥാനം കൂടി നഷ്ടപ്പെടുന്ന അവസ്ഥ കൂടിയാണുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 minute ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

Malayali Vartha Recommends