Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഓണക്കിറ്റ്: പപ്പടത്തിനു പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കിയതിലൂടെ ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടി യോളം രൂപ!

01 SEPTEMBER 2020 08:12 AM IST
മലയാളി വാര്‍ത്ത

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടനിലക്കാര്‍ക്കും കൊയ്ത്തായപ്പോള്‍ ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടം. പപ്പടത്തിനു പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കിയതിലൂടെ ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടിയോളം രൂപ. 87 ലക്ഷം പായ്ക്കറ്റ് വേണ്ടിടത്തു വാങ്ങിക്കൂട്ടിയത് 91 ലക്ഷം.

സാധാരണ 15 ദിവസംവരെ ഉപയോഗിക്കാവുന്നതാണ് പപ്പടം. എന്നാല്‍ മൂന്നു മാസം കാലാവധിയെന്ന് രേഖപ്പെടുത്തി ഇപ്പോള്‍ വിതരണം ചെയ്യുന്ന പാക്കറ്റ് പൊട്ടിക്കുമ്പോള്‍ തന്നെ പൊടിഞ്ഞുപോകുന്നുവെന്ന പരാതി വ്യാപകമാണ്. കാലാവധി കഴിയുമെന്നതിനാല്‍ വാങ്ങിക്കൂട്ടിയ പപ്പടം ഇനി വിറ്റഴിക്കാനും സാധിക്കില്ല.

ജൂലൈ 22-നാണ് പതിനൊന്നിന ഓണക്കിറ്റിലേക്ക് 100 ഗ്രാം വീതമുള്ള 87 ലക്ഷം പായ്ക്കറ്റ് പപ്പടം വിതരണം ചെയ്യാന്‍ സപ്ലൈകോ ടെന്‍ഡര്‍ വിളിച്ചത്. ടെന്‍ഡറില്‍ ഒന്‍പതുപേര്‍ പങ്കെടുത്തു. ഇതില്‍ എല്‍ 1ആയി വന്ന രണ്ടു കമ്പനികള്‍ക്ക് (ഹഫ്സര്‍ ട്രേഡിംഗ് കമ്പിനി, ഇസ്‌കോ കറി പൗഡര്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ്) 81,27,000, 5,04,000 പായ്ക്കറ്റ് വീതം വിതരണം ചെയ്യാന്‍ ഓഗസ്റ്റ് മുന്നിന് ഓര്‍ഡര്‍ നല്‍കി.

മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളില്‍ 5,04,000 പായ്ക്കറ്റ് വിതരണം ചെയ്യാനാണ് ഇസ്‌കോയ്ക്ക് അനുമതി നല്‍കിയത്. പായ്ക്കറ്റ് ഒന്നിന് 9.30 രൂപ. ഈ ഓര്‍ഡര്‍ നിലനില്‍ക്കെ പായ്ക്കറ്റ് ഒന്നിന് 9.62 രൂപ നിരക്കില്‍ ഹഫ്സര്‍ ട്രേഡിംഗ് കമ്പിനിക്ക് ഓഗസ്റ്റ് എട്ടിന് വീണ്ടും 5,02,720 പാക്കറ്റിന് ഓര്‍ഡര്‍ നല്‍കി. ഈ ഇടപാടില്‍ മാത്രം സപ്ലൈകോയ്ക്ക് 1,48,966 രൂപയുടെ അധികച്ചെലവ്.

87,29,427 പായ്ക്കറ്റ് പപ്പടത്തിനായിരുന്നു ടെന്‍ഡര്‍ വിളിച്ചത്. വീണ്ടും ഹഫ്സര്‍ ട്രേഡിംഗ് കമ്പനിക്കു അധിക ഓര്‍ഡര്‍ നല്‍കിയതുകൂടി കൂട്ടിയാല്‍ ആകെ വാങ്ങിയത് 91,33,720 പാക്കറ്റ്. ആവശ്യമുള്ളതിനെക്കാളും 4,04,293 പായ്ക്കറ്റ് കൂടുതല്‍ വാങ്ങിയത് അധികവിലയ്ക്കും. ഈ ഇനത്തില്‍ മാത്രം 48.36 ലക്ഷം രൂപയുടെ അധികച്ചെലവാണുണ്ടായത്.

ടെന്‍ഡറില്‍നിന്നും ഇസ്‌കോ പിന്‍മാറിയതുമൂലമാണ് ഹഫ്സര്‍ ട്രേഡിംഗ് കമ്പനിയ്ക്കു അധിക ഓര്‍ഡര്‍ നല്‍കിയതെന്ന വാദമാണ് സപ്ലൈകോ നിരത്തുന്നതെങ്കില്‍ ഈ അധിക ചെലവ് കമ്പിനിയില്‍ നിന്ന് ഈടാക്കേണ്ടതാണ്. കേരള പപ്പടം വിതരണം ചെയ്യാനാണു ടെന്‍ഡര്‍ കൊടുത്തതെങ്കിലും ഉഴുന്നു കുറവുള്ള, ഗുണനിലവാരം കുറഞ്ഞ അപ്പളമാണ് ഓണക്കിറ്റില്‍ പേരുമാറ്റി വിതരണം ചെയ്യുന്നത്.

തമിഴ്നാട്ടില്‍ അപ്പളത്തിന് പാക്കറ്റിന് 6.30 രൂപയാണ്. എന്നാല്‍ ഇവിടെ 9.62 രൂപയ്ക്കാണു വാങ്ങിക്കൂട്ടിത്. അതും ഗുണനിലവാരമില്ലാത്തത്. ഗുണനിലവാരം ഉറപ്പാക്കാന്‍ സപ്ലൈകോയില്‍ പ്രത്യേക സംവിധാനവും ഉദ്യോഗസ്ഥരുമുള്ളപ്പോഴാണിത്.

ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തിയാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഇവിടെ അട്ടിമറിച്ചു. പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. കിറ്റ് വിതരണം നാലു മാസത്തേക്കു കൂടി നീട്ടിയതോടെ കരാറുകാരെ നിയന്ത്രിച്ചില്ലെങ്കില്‍ കോടികളുടെ നഷ്ടമാകും ഖജനാവിനുണ്ടാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

Malayali Vartha Recommends