രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും.... ഈ മാസം 7 മുതല്‍ മെട്രോ റെയില് സര്‍വീസുകള്‍ പുനരാരംഭിക്കും, സര്‍വ്വീസുകള്‍ നടത്തുന്നത് പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. ഈ മാസം 7 മുതല്‍ മെട്രോ റെയില് സര്‍വീസുകള്‍ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം സര്‍വ്വീസുകള്‍ നടത്താന്‍. സെപ്റ്റംബര്‍ 21 മുതല്‍ രാഷ്ട്രീയ, മത, സാംസ്‌കാരിക, കായിക കൂട്ടായ്മകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരമാവധി 100 പേരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവര്‍ക്ക് തെര്‍മല്‍ പരിശോധന നിര്‍ബന്ധം.
ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അണ്‍ലോക്ക് നാലില്‍ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകൂ. ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ 21 മുതല്‍ തുറക്കാം. സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. അതേസമയം സ്‌കൂളുകളും കോളേജുകളും അടച്ചിടല്‍ നടപടി സെപ്തംബര്‍ മുപ്പത് വരെ നീട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്‌ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്‌ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാം. ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി.
ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജിഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.
https://www.facebook.com/Malayalivartha

























