ഇഡ്ഡലിത്തട്ടില്‍ അബദ്ധത്തില്‍ രണ്ടര വയസ്സുകാരിയുടെ കൈവിരല്‍ കുടുങ്ങി... മണിക്കൂറുകളോളം കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചു, മാതാപിതാക്കളുടെ ശ്രമം പാളിയപ്പോള്‍ അഗ്നിശമന സേന രക്ഷകരായി

അബദ്ധത്തില്‍ ഇഡ്ഡലിത്തട്ടില്‍ കൈവിരല്‍ കുടുങ്ങിയ രണ്ടര വയസ്സുകാരിക്ക് കാഞ്ഞങ്ങാട് അഗ്‌നിരക്ഷ സേന രക്ഷകരായി. നീലേശ്വരം ചായ്യോം ബസാറില്‍ വാടകവീട്ടില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി ലാല്ലേ പട്ടേലിന്റെ മകളാണ് ഇതുമൂലം മണിക്കൂറോളം വേദനകൊണ്ട് പുളഞ്ഞത്.
പാത്രത്തില്‍ കുടുങ്ങി വിരല്‍ നീരുവെച്ചു തുടങ്ങി മണിക്കൂറുകളോളം കുട്ടി വേദനകൊണ്ട് കരഞ്ഞു. കുട്ടിയുടെ വിരല്‍ മാറ്റാനുള്ള മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമസ്ഥനെ സമീപിച്ചു. ഇയാള്‍ ഉടന്‍ കാറില്‍ കുട്ടിയെയും എടുത്ത് കാഞ്ഞങ്ങാട് അഗ്‌നി രക്ഷാനിലത്തിലേക്കു കുതിച്ചു.
ഇതിനിടെ ഇവര്‍ അഗ്‌നിശമന സേനയെ വിളിച്ചറിയിച്ചിരുന്നു. കാഞ്ഞങ്ങാട് അഗ്‌നിശമനരക്ഷ നിലയത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ കുട്ടിയെ എത്തിച്ചു. കുട്ടിയുടെ കൈവിരലില്‍ കുടുങ്ങിയ തട്ട് മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ച് സേനാംഗങ്ങള്‍ മുറിച്ചുനീക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























