Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...


വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു...ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥിസമരത്തിനു മുന്നിൽ മുട്ടുമടക്കി മാനേജ്‌മന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം! പീഢന കേസിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശോഭാ ജോണും കേപ്പൻ അനിയും! സാക്ഷി വിസ്താരം തുടങ്ങാനിരിക്കെ ശോഭയുടെ തന്ത്രം പുറത്തെടുത്തു... കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷം വിടുതൽ ഹർജിയുമായി ശോഭ!

03 SEPTEMBER 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജി സമർപ്പിച്ചു.

വിചാരണ കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ശോഭ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സർക്കാർ നിലപാട് സെപ്റ്റംബർ 29 നകം രേഖാമൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജയിലിൽ കഴിയുന്നകേസിലെ ഒന്നും മൂന്നും നാലും പ്രതികളായ കേപ്പൻ അനിക്കും ശോഭാ ജോണിനും ചന്ദ്ര ബോസിനും പ്രൊഡക്ഷൻ വാറണ്ടയക്കാൻ കോടതി ഉത്തരവിട്ടു.

മൂന്നു പ്രതികളെയും സെപ്റ്റംബർ 29 ന് ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. 2010 ൽ പോലീസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷം 2020 ൽ വിടുതൽ ഹർജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പൻ അനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ബംഗ്ളുരുവിലടക്കം പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കൻ പറവൂർ പീഢന കേസിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
വിനീഷ് കൊലക്കേസിൽ വിചാരണ ഷെഡ്യൂൾ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതൽ ഹർജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയെന്ന അടവു തന്ത്രം ശോഭാ ജോൺ പുറത്തെടുത്തത്.

2010 ൽ പോലിസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷമാണ് വിടുതൽ ഹർജി സമർപ്പിച്ചത്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാൻ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നാണ് ശോഭയുടെ ഹർജിയിലെ ആവശ്യം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതൽ ഹർജിയിലാണ് സർക്കാർ നിലപാടറിയിക്കേണ്ടത്.

2015 മാർച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയിൽ ഹാജരാകാതെ മുങ്ങി ഒളിവിൽ പോയി. തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കൽ വൈകിപ്പിച്ചത്.

കേരള പോലീസിൻ്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിൻ്റെ കൂട്ടാളിയും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനിയെന്ന അനിൽകുമാർ , ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി. രാജേന്ദ്രൻ , ശോഭാ ജോൺ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ.

2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകൾ , മണൽ ലോറികൾ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയായിരുന്നു ആൽത്തറ വിനീഷ്.

ഇയാൾ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പോലീസ് കമീഷണറുടെ മുന്നിൽ കോടതി ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി ജാമ്യം ഒപ്പിട്ട് പുറത്തിറങ്ങിയ ഉടൻ ശോഭാ ജോണിൻ്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിൻ്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്പെക്ടറാണ് വിനീഷിനെ സ്കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്സിൽ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.

നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തൻ്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്.

നഗരത്തിൽ ശോഭാ ജോൺ' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിൽ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിൻ്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.

വരാപ്പുഴയിലെയും വടക്കൻ പറവൂരിലെയും മൈനർ പെൺകുട്ടികളെ ബംഗ്ളുരുവിൽ അടക്കം കൊണ്ടുപോയി പെൺവാണിഭം നടത്തിയതിന് ചാർജ് ചെയ്യപ്പെട്ട പറവൂർ - വരാപ്പുഴ പീഡനക്കേസുകളിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പൻ അനിയും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പീഡനക്കേസിൽ സിനിമാ താരം ബെച്ചു റഹ്മാൻ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളിൽ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (1 hour ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (3 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (3 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (3 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (3 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (4 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (5 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (5 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (5 hours ago)

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം  (5 hours ago)

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (6 hours ago)

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം  (6 hours ago)

Malayali Vartha Recommends