ക്യാമ്പസ് പച്ഛാത്തലത്തിൽ ചെയ്യുന്ന ഒരു സിനിമയിലേക്ക് ടീച്ചറായി വേഷം; സായി ശ്വേത - ശ്രീജിത് പെരുമന ഫോൺ സംഭാഷണം പുറത്ത്

ഈ കൊറോണകാലത്ത് മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് സായി ശ്വേത ടീച്ചർ. സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ക്ഷണം നിരസിച്ചതിനേ തുടർന്ന് നേരിട്ട ദുരനുഭവം അവർ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തന്നെ ഉറച്ചു നിൽക്കുകയാണ് അധ്യാപിക സായി ശ്വേത. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചത്.
എന്നാല്‍, അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണം നേരിടുന്ന അഡ‍്വ. ശ്രീജിത് പെരുമന പറയുന്നു. കഴിഞ്ഞ ദിവസമാണ് അഡ‍്വ. ശ്രീജിത്ത് പെരുമന സായ് ശ്വേതയുമായി ബന്ധപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. തന്‍റെ അടുത്ത സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് സായി ശ്വേതയെ ക്ഷണിച്ചതായി അഡ്വ. ശ്രീജിത് പെരുമന പറയുന്നു. എന്നാല്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പോലും ഉണ്ടാവാത്ത പ്രതികരണമാണ് ടീച്ചറില്‍ നിന്നും അവരുടെ മീഡിയ കമ്പനിയില്‍ നിന്നും തനിക്കുണ്ടായതെന്നുമാണ് ശ്രീജിത്ത് പെരുമനയുടെ ആരോപണം.
എന്നാൽ ശ്രീജിത്ത് പെരുമന പറയുന്ന കാര്യത്തിൽ കഴമ്പില്ല എന്ന് ചൂണ്ടിക്കാണിക്കുന്ന രീതിയിൽ ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരിക്കുകയാണ്. ഫോൺ സംഭാഷണത്തിൽ താൻ ഒരു അഡ്വക്കേറ്റ് ആണെന്നും കഴിഞ്ഞ തവണ വയനാട് നിന്നും മത്സരിച്ച ഒരു സ്ഥാനാർത്ഥിയാണെന്നും പരിചയപ്പെടുത്തുന്ന ശ്രീജിത്ത്, ക്യാമ്പസ് പച്ഛാത്തലത്തിൽ ചെയ്യുന്ന ഒരു സിനിമയിലേക്ക് സായി ശ്വേതയെ ക്ഷണിക്കുന്നു. സിനിമയിൽ അഭിനയിക്കാൻ ഒരു ടീച്ചർ വേഷമുണ്ട്. ടീച്ചറുടെ റോളിലേക്ക് സായി ശ്വേതയെയാണ് കണ്ടുവച്ചിരിക്കുന്നതെന്നു പറയുന്നു. തന്റെ അടുത്ത ഒരു സുഹൃത്താണ് പ്രൊഡ്യൂസർ എന്നും. സ്റ്റാൻഡേർഡ് 10 ഇ 1999 ബാച്ച് എന്നാണ് സിനിമക്ക് ഇട്ടിരിക്കുന്ന പേര് എന്നും പറയുന്നു. തുടർന്ന് സായി ശ്വേതാ പറയുന്നു തന്റെ പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്യുന്നത് കോഴിക്കോട് തന്നെയുള്ള വിസ്ത മീഡിയ ലാബ് ആണ് അവരുമായി ബന്ധപ്പെട്ടാൽ മതിയെന്നാണ്. കാരണം അവരുടെ ചാനലിൽ മാത്രമേ പരിപാടി ചെയ്യുന്നുള്ളു. സിനിമാ കാര്യമൊക്കെ അവരോട് സംസാരിച്ചാൽ മതിയെന്നും സായി ശ്വേതാ പറയുന്നു.
https://www.facebook.com/Malayalivartha
























