ഫോറന്‍സിക് ലാബില്‍ ലാബില്‍ താരം എത്തി... ഇനി അന്വേഷണങ്ങള്‍ വേഗത്തിലാകും; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡി.എന്‍.എ പരിശോധനാഫലം കാത്ത് ഇനി സമയം കളയേണ്ട; ഡി.എന്‍.എ എക്‌സ്ട്രാക്ഷന്‍ മെഷീനില്‍ ഫലം ശരവേഗത്തില്‍

ക്രൈം കേസുകളും പോക്‌സോ ആക്ടുള്‍പ്പെടെ ഗുരുതരമായ പല കുറ്റകൃത്യങ്ങളിലും കുറ്റവാളിയുടെ പങ്ക് തെളിയിക്കാന്‍ ഡി.എന്‍.എ ഫലം കൂടിയേ തീരൂ. നിലവില്‍ കേസുകളുടെ അന്വേഷണം ചിലപ്പോഴെങ്കിലും വയ്കുന്നത് ഫോറന്‍സിക് പരിശോധനാഫലം വൈകുന്നതിനാലാണ്. എന്നാല്‍ ഇനി ഡി.എന്‍.എ പരിശോധനാഫലം കാത്ത് സമയം കളയേണ്ടിവരില്ല. വിദേശ മാതൃകയില്‍ സാമ്ബിളുകളില്‍ നിശ്ചിത സമയത്തിനകം ഫലം ലഭ്യമാക്കാനുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓട്ടോമാറ്റിക് ഡി.എന്‍.എ എക്‌സ്ട്രാക്ഷന്‍ സംവിധാനം ഫോറന്‍സിക് ലാബിലെത്തി. അരക്കോടി രൂപ ചെലവിട്ടാണ് വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള അത്യാധുനിക പരിശോധനാ സംവിധാനങ്ങളടങ്ങിയ മെഷീന്‍ സംസ്ഥാന പൊലീസ് സ്വന്തമാക്കിയത്. കൊലപാതകം, പീഡനം, കവര്‍ച്ച, പോക്‌സോ കേസുകള്‍ എന്നുവേണ്ട പ്രമാദമായതോ അല്ലാത്തതോ ആയ ഏത് കേസിനും ദിവസങ്ങള്‍ക്കകം ഫലം ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡി.എന്‍.എ തിരിച്ചറിയാന്‍ കേരളത്തില്‍ ഉപയോഗത്തിലുള്ള പരമ്ബരാഗത സമ്ബ്രദായം സമയനഷ്ടത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് ഫോറന്‍സിക് ലാബില്‍ നവീകരണ നടപടികളുടെ ഭാഗമായി അത്യാധുനിക ഡി.എന്‍.എ നിര്‍ണയ സംവിധാനം സജ്ജമാക്കിയത്. കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും കേസ് അന്വേഷണത്തിനും കുറ്റം തെളിയിക്കുന്നതിനും ശാസ്ത്രീയ പരിശോധനാഫലം നിര്‍ണായകമാകുകയും ചെയ്ത സാഹചര്യത്തില്‍ നിത്യേന ഡസന്‍കണക്കിന് സാമ്ബിളുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഫോറന്‍സിക് ലാബിലെത്തുന്നത്. മാനവ ശേഷി പരിമിതമായ ഫോറന്‍സിക് ഡിവിഷനിലെ ഡി.എന്‍.എ പരിശോധനാ വിഭാഗത്തില്‍ നിലവില്‍ ഏതാണ്ട് നാലായിരത്തിനടുത്ത് സാമ്ബിളുകളാണ് പരിശോധനയ്ക്കായി കെട്ടിക്കിടക്കുന്നത്.
മണിക്കൂറുകളോളം സമയമെടുത്ത് അതി സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൊലീസ് ഹാജരാക്കുന്ന സാമ്ബിളുകളില്‍ നിന്ന് ഡി.എന്‍.എ കണ്ടെത്തുന്നത്.നിലവിലെ രീതിയില്‍ പത്തും മുപ്പതും മണിക്കൂര്‍ നീണ്ട പരിശോധനകള്‍ പലകേസുകളിലും ഡി.എന്‍.എ നിര്‍ണയത്തിന് വേണ്ടിവരും. സാമ്ബിളുകളുടെ വ്യത്യാസം അനുസരിച്ച് പരിശോധനാരീതിയും വ്യത്യസ്തമാണ്. കൊലപാതകവും ദുരൂഹ മരണവും പോലുള്ള കേസുകളില്‍ രാസപരിശോധനാ ഫലത്തെകൂടി ആശ്രയിച്ചാകും അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പരിശോധനാ ശൈലിയില്‍ ഒരു ദിവസം കഷ്ടിച്ച് ഒരു ഡസനില്‍ താഴെ സാമ്ബിളുകളുടെ ഫലമാണ് ലഭ്യമാകുന്നത്.
സാമ്ബിളുകള്‍ പരിശോധനയ്ക്ക് എടുക്കുംമുമ്ബുള്ള പ്രീ പ്രോസസ് നടപടികളുടെ കാലതാമസമല്ലാതെ ബാക്കി പരിശോധനകളെല്ലാം പുതിയ മെഷീനില്‍ അതിവേഗം പൂര്‍ത്തിയാക്കാം.
ഒരേ സമയം രണ്ട് ഡസണ്‍ പരിശോധനകള്‍ മെഷീനില്‍ നടത്താനാകും. പാരാ മാഗ്‌നറ്രിക് കണികകളുടെ സഹായത്താലാണ് ഫലനിര്‍ണയം നടത്തുക. മെഷീനില്‍ ബാര്‍കോഡ് സംവിധാനമുണ്ട്. സാമ്ബിള്‍ പരിശോധനക്ക് സമയം ക്രമീകരിക്കാനുളള സംവിധാനം മെഷീനിലുണ്ട്. അതിനാല്‍ ബാക്കി സമയം മറ്റ് ജോലികള്‍ നോക്കാന്‍ ജീവനക്കാര്‍ക്കാകും.
https://www.facebook.com/Malayalivartha
























