വെഞ്ഞാറമ്മുട്ടിലെ ഇരട്ടക്കൊലപാതകം... നാട്ടില്‍ സമാധാനത്തിന് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഹീനമാത ഇരട്ടക്കൊലപാതകം നടന്നത്; സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

വെഞ്ഞാറമ്മുട്ടിലെ ഇരട്ടക്കൊലപാതകം നാട്ടില്‍ സമാധാനത്തിന് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് പരാതികള്‍ ഒന്നും വന്നിട്ടില്ല. അടൂര്‍ പ്രകാശ് എം.പിക്കെതിരായ ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട ഡി.വൈ.എഫ.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ ശ്രമത്തിനൊപ്പമല്ല നാട് നില്‍ക്കുന്നത്. നാടിത് ഹീനമായ കൊലപാതകമായി കാണുന്നു. ആ കൊലപാതകികളെ എത്രയും വേഗം നിയമത്തിന്‍െ്‌റ കരങ്ങളില്‍ എത്തിക്കണമെന്ന് നാട് ആഗ്രഹിക്കുന്നു. ഇതിന് ആവശ്യമായ നടപടികള്‍ പോലീസ് സ്വീകരിച്ച് വരികയാണ്. ഇത്തരം നടപടികള്‍ കൊണ്ട് മാത്രം കൊല ചെയ്യപ്പെട്ടവര്‍ കുറ്റവാളികളായി മാറില്ല. അത് മോഹം മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ നാട് ആ സംഭവത്തെ അപലപിക്കുന്ന നിലയാണ് എടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























