'ഒക്കച്ചങ്ങാതിമാര്‍' പറയുമ്പോള്‍ ലീഗ് എങ്ങിനെ ഏറ്റെടുക്കാതിരിക്കും; വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്ന മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിനു മുഖ്യമന്ത്രിയുടെ മറുപടി

വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്ന മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. 'ഒക്കച്ചങ്ങാതിമാര്‍' പറയുമ്പോള്‍ എങ്ങിനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് കരുതിയിട്ടാവും കുഞ്ഞാലിക്കുട്ടി ആരോപണമുന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഉന്നയിച്ച വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്.
ബി.ജെ.പി പറഞ്ഞാല്‍ ഉടനെ ഏറ്റുപിടിക്കണമെന്ന് ലീഗ് നേതൃത്വത്തിന് തോന്നുന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് ഇപ്പോള്‍ അങ്ങനെയൊരു നിലയാണല്ലോ സ്വീകരിക്കുന്നത്. ആദ്യം ബി.ജെ.പി പറയും. പിന്നെ അതിന് ബലം കൊടുക്കാന്‍ യു.ഡി.എഫ് ഇടപെടും.
ആരോപണം ആദ്യം പറഞ്ഞയാള്‍ക്ക് ഇതിന്‍റെ സാങ്കേതികത്വം അറിയാന്‍ വഴിയില്ല. പക്ഷേ കുഞ്ഞാലിക്കുട്ടിയെപോലെ ദീര്‍ഘകാലം മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാള്‍ക്ക് ഇതറിയാതെ ഇരിക്കാന്‍ വഴിയില്ലെന്നും പിണറായി പറഞ്ഞു. 2013 ആഗസ്റ്റ് 24 മുതല്‍ ഫയല്‍ പ്രോസസിങ് ഇ-ഓഫിസ് സോഫ്റ്റ്‍വേര്‍ വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























