ആലപ്പുഴയില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; നാലര കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും മോഷണം പോയി;തെളിവ് നശിപ്പിക്കാന്‍ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും കള്ളന്മാര്‍ കൊണ്ടുപോയി

ആലപ്പുഴ കരുവാറ്റയില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്ക് ലോക്കര്‍ തകര്‍ത്ത് നാലര കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാന്‍ സിസിടിവി സംവിധാനവും കള്ളന്മാര്‍ കൊണ്ടുപോയി. ഓണാവധിയെ തുടര്‍ന്ന് ബാങ്ക് തുറന്നപ്പോഴാണ് വന്‍ കവര്‍ച്ച കണ്ടെത്തിയത്. കരുവാറ്റ ടിബി ജംഗ്ഷനിലെ സഹകരണ ബാങ്കിലാണ് വന്‍ കവര്‍ച്ച നടന്നത്.
ഓണാവധി ആയതിനാല്‍ അഞ്ച് ദിവസത്തിന് ശേഷം ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ സെക്രട്ടറിയാണ് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഹരിപ്പാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ജനല്‍ കമ്ബികള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്ന് വ്യക്തമായി. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂം തകര്‍ത്ത് നാലര കിലോ സ്വര്‍ണ്ണവും നാലരലക്ഷം രൂപയും കൊണ്ടുപോയിട്ടുണ്ട്. പണയ ഉരുപ്പടികളാണ് മോഷണം പോയതെന്ന് ബാങ്കിന്റെ പ്രസിഡന്റ് പ്രദീപ് പറഞ്ഞു.
തെളിവ് നശിപ്പിക്കാന്‍ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും, കമ്ബ്യൂട്ടറും മോഷ്ടാക്കള്‍ കൈക്കലാക്കി. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബാങ്കിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
https://www.facebook.com/Malayalivartha
























