ജനയുഗം ജില്ലാ ലേഖകനെ മര്‍ദിച്ച കേസില്‍ 7 പേര്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞ 31-ാം തീയതി രാത്രി 10-മണിക്ക് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജനയുഗം ജില്ലാ ലേഖകന്‍ ജോമോന്‍ വി. സേവ്യറിനെ മര്‍ദിച്ച കേസില്‍ 7 പേരെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു കരിമണ്ണൂര്‍ എസ്‌ഐ കെ. സിനോദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോമോനെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമികളെ ജോമോന്‍ തിരിച്ചറിഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ജോമോന് തലയ്ക്ക് ഗുരുതര പരുക്കേറ്റു.
ശാസ്താംപാറ പുലിപറമ്പില്‍ ബിപിന്‍ (27), നെയ്യശേരി കീഴേപുരയ്ക്കല്‍ അര്‍ജുന്‍ അജി (21), ഏഴല്ലൂര്‍ പെരുമ്പാറയില്‍ ഷെമന്റ് (19), ശാസ്താംപാറ കൂറ്റോലിക്കല്‍ ശ്യാം (21), നെയ്യശേരി കാരകുന്നേല്‍ ആരോമല്‍ ഷാജി (21), കാരിക്കോട് കാരകുന്നേല്‍ ഷിനില്‍ (23), ഏഴല്ലൂര്‍ പെരുമ്പാറയില്‍ ഫ്‌ലമന്റ് പി ജോസഫ് (18) എന്നിവരാണു പിടിയിലായത്.
തൊടുപുഴ, കാളിയാര്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എസ്‌ഐ പറഞ്ഞു. പ്രതികളെ പിടികൂടാത്തതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ എസ്‌ഐയെ കൂടാതെ എഎസ്‌ഐ ബിജു, അജിന്‍സ്, സിപിഒ ജോബിന്‍ കുര്യന്‍, വിജയാനന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























