Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ചൈന തോറ്റുതുന്നം പാടി... ഇരുട്ടിനെ മറയാക്കി ലഡാക്കിനെപ്പോലെ പാംഗോങ്ങിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തെ തകര്‍ത്തത് ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇന്ത്യയുടെ രഹസ്യ വജ്രായുധം കണ്ട് ചൈന വന്ന വഴിയേ പോയി; മറ്റൊരു ഇന്ത്യന്‍ വിജയഗാഥ കൂടി

04 SEPTEMBER 2020 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ഇന്ത്യുടെ ശക്തമായ തിരിച്ചടിയില്‍ അങ്കലാപ്പിലാണ് ചൈന. ഏത് വിധേനയും അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിനായി പ്രതിരോധ തലത്തിലുള്ള ചര്‍ച്ചയും തുടങ്ങണമെന്ന ആവശ്യവും ചൈന ഉന്നയിച്ചു കഴിഞ്ഞു. അങ്ങനെ ഓഗസ്റ്റ് 28 ന് ഇരുട്ടിന്റെ മറവില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോങ്ങിലേക്കു കടന്നുകയറാന്‍ നടത്തിയ ചൈനയുടെ ശ്രമം അമ്പേ പരാജയപ്പെടുകയായിരുന്നു. ഇന്ത്യന്‍ സൈന്യം കടന്നുകയറ്റക്കാരെ തുരത്തിയെന്നു മാത്രമല്ല യഥാര്‍ഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകള്‍ തിരിച്ചു പിടിക്കുകയും ചെയ്തു. ഈ ദൗത്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം പങ്കെടുത്തത് ഇന്ത്യയുടെ ഏറ്റവും നിഗൂഢമായ സേനാവിഭാഗമെന്ന വിശേഷണമുള്ള വികാസ് ബറ്റാലിയന്‍ അഥവാ എസ്എഫ്എഫ് പോരാളികളാണ്.

1962 ലെ ഇന്ത്യ - ചൈന യുദ്ധത്തെത്തുടര്‍ന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബര്‍ 14ന് ചൈനീസ് സേന അതിര്‍ത്തി കടന്നു മുന്നേറുമ്പോഴാണ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇങ്ങനൊരു സേനാ വിഭാഗത്തെ രൂപപ്പെടുത്തുന്നത്.

1959 ല്‍ ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റന്‍ അഭയാര്‍ഥികളില്‍പെട്ട ഖാംപ സമുദായക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. യുഎസ്എയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ആദ്യകാലത്ത് ഈ സൈനികര്‍ക്കു പരിശീലനം നല്‍കിയിരുന്നെങ്കിലും പിന്നീട് യുഎസും ചൈനയുമായി അടുത്തപ്പോള്‍ പിന്മാറിയിരുന്നു. ഇന്ന് ഗൂര്‍ഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്.

എസ്റ്റാബ്ലിഷ്‌മെന്റ് 22 എന്ന പേരിലും എസ്എഫ്എഫ് അറിയപ്പെട്ടിരുന്നു. ഇന്ത്യന്‍ സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴില്‍ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ ഓപ്പറേഷനല്‍ കണ്‍ട്രോളിനു കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സൈന്യത്തിലെ റാങ്കുകള്‍ക്കു സമാന പദവിയിലുള്ള റാങ്കുകളാണ് ഈ സേനാവിഭാഗത്തിനുമുള്ളത്. ദൗത്യമെന്തായാലും അതു പൂര്‍ത്തിയാക്കാനുള്ള ശേഷിയും പരിശീലനമികവുമാണ് ഈ സേനയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ യുഎസിന്റെ നേവി സീല്‍സുമായി ഇവരെ താരതമ്യം ചെയ്യാറുണ്ട്. വനിതാ സൈനികരും എസ്എഫ്എഫിന്റെ ഭാഗമാണ്.

മലമ്പ്രദേശത്തും കൊടുമുടികളിലും യുദ്ധം ചെയ്യാന്‍ പ്രത്യേക പരിശീലനം നേടിയ സേനയാണ് എസ്എഫ്എഫ്. 1971ലെ ബംഗ്ലദേശ് യുദ്ധം മുതല്‍ ഇക്കഴിഞ്ഞ ദിവസത്തെ ചൈനീസ് അധിനവേശത്തെ ചെറുത്ത് മേല്‍ക്കൈ നേടുന്നതില്‍വരെ എസ്എഫ്എഫിനു നിര്‍ണായക പങ്കുണ്ട്. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലും എസ്എഫ്എഫിന്റെ പങ്ക് പ്രാധാന്യമേറിയതായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി പ്രശ്‌നങ്ങളില്‍ എസ്എഫ്എഫിനെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങളെല്ലാം ക്ലാസിഫൈഡ് ചെയ്തിരിക്കുന്നതിനാല്‍ പുറത്തുവന്നിട്ടില്ല.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ അഥവാ റോ യുടെ ആശീര്‍വാദത്തോടെയാണ് എസ്എഫ്എഫ് ബംഗ്ലദേശ് യുദ്ധത്തിനിറങ്ങിയത്. അന്ന് 3000 ലേറെ എസ്എഫ്എഫ് സൈനികര്‍ പങ്കെടുത്തുവെന്നാണ് വിവരം. അത്രയും നിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘമായതിനാല്‍ ഒരു വിവരവും പുറത്തുവരാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധിച്ചിരുന്നു.

എസ്എഫ്എഫിലെ കരുത്തരായ പോരാളികളാണ് ചൈനയ്ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായത്. മലയേയും മഞ്ഞിനേയും കീറിമുറിച്ച് ചൈനയെക്കാള്‍ വേഗത്തില്‍ ഇന്ത്യയ്ക്ക് കുതിക്കാനായത് ഈ വജ്രായുധം ഒന്നു കൊണ്ട് മാത്രമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (9 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (22 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (39 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (43 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (56 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends