പിതാവിന്റെയും മാതാവിന്റെയും ഒത്താശയോടെ 16 കാരിയെ ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അവസാന പ്രതിയും അറസ്റ്റില്‍; നീലേശ്വരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ തൈക്കടപ്പുറത്തെ പതിനാറുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പടന്നക്കാട് ഞാണിക്കടവിലെ ബി. മുഹമ്മദ് (57) എന്ന ക്വിന്റല്‍ മുഹമ്മദിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ റിമാന്‍ഡ് ചെയ്തു.സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദ് വ്യാഴാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ് കുമാര്‍ മുമ്ബാകെ ഹാജരാവുകയായിരുന്നു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. തൈക്കടപ്പുറം സീറോഡിലെ നിര്‍ധന കുടുംബത്തിലെ അംഗമായ 16കാരി പെണ്‍കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും വിധേയമാക്കിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ പിതാവും മാതാവും ഞാണിക്കടവിലെ 17കാരനും ഞാണിക്കടവിലെ റിയാസ്, മുഹമ്മദലി, തൈക്കടപ്പുറത്തെ ഇജാസ്, കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ജിം ഷരീഫ്, തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. അംബുജാക്ഷി, ഭ്രൂണ പരിശോധന നടത്തിയ ഡോ. ശീതള്‍ എന്നിവരും കേസില്‍ പ്രതികളാണ്. വനിത ഡോക്ടര്‍മാര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























