എല്ലാത്തിനും ഒരു പരിധിയില്ലേ എന്ന് പിണറായി.... സന്ദീപ് പിണറായിക്ക് കൊടുത്തത് മുട്ടന്‍ പണി എന്റെ ഒപ്പ് ഇങ്ങനെയാ ഇതിനും എന്‍ ഐ എ ഇറങ്ങുമോ ?

അതെ ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് ,ആദ്യം ഉടക്കും ,മൊട കണ്ടാല്‍ ഇടപെടും ,കുഴപ്പക്കാരനല്ലെങ്കില്‍ ഞങ്ങള്‍ പലതും മറക്കും......... പൊറുക്കും.അനാവശ്യമായി ഞങ്ങളെ കരിവാരിതേയ്ക്കാന്‍ ആരിങ്ങായാലും
അവനുള്ള മരുന്ന് ഞങ്ങള്‍ക്ക് നല്‍കാനറിയാം .കാര്യം ഞങ്ങള്‍ വികസനത്തിനെതിരായിരുന്ന കാലമൊക്കെയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2006 ലും പതിനാറിലും ഞങ്ങളാണ് ഐ ടി വകുപ്പില്‍ വിപ്ലവം സൃഷ്ടിച്ചത് .ഞങ്ങളുടെ പൂര്‍വികര്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം
എന്നോണം മികച്ച ഐ ടി വകുപ്പാണ് വാര്‍ത്തെടുത്തത് .അതിനു പുറമെ മിടുമിടുക്കനായ ഒരു സെക്രെട്ടറിയെക്കൂടി ഞങ്ങള്‍ നിയമിച്ചു .മികച്ച ഐ ടി ഫെല്ലോകളെ വാര്‍ത്തെടുത്തതും ഞങ്ങളുടെ
മിടുക്കാണ് .പക്ഷെ എന്തു ചെയ്യാനാ എല്ലാം ദാണ്ടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു കിടക്കുന്നു .ഒന്നും ഞങ്ങളുടെ കുഴപ്പമല്ല .........എല്ലാം കാലദോഷം ,അല്ലാതെ എന്ത് പറയാന്‍ .കള്ളക്കടത്തും കുഴല്‍പ്പണവും മുന്‍പും കേരളത്തില്‍ നടന്നിട്ടുണ്ട് ,പലരും പിടിക്കപ്പെട്ടിട്ടുമുണ്ട് .അന്നൊക്കെ ഇല്ലാത്ത ഒരു പുതിയ വാദം ഞങ്ങള്‍ക്ക് നേരെ മുന്‍വിധിയോടെ പ്രതിപക്ഷം ഒറ്റക്കെട്ടായും അതിനു പിന്തുണയേകി മാധ്യമ സുഹൃത്തുക്കളും കൂടി തുടങ്ങിയാല്‍ വലിയ കഷ്ടമാണ് .സി പി എമ്മിന്റെ രോദനം കേടാന്‍ പോകുന്ന വിളക്കിലെ തിരിപോലെയാണെന്നും ത്രിപുരയിലും ബംഗാളിലുമുള്ള അതെ അവസ്ഥ കേരളത്തിലെ സഖാക്കന്മാര്‍ക്കും വിദൂരമല്ലെന്നും ബി ജെ പി പറയുമ്പോള്‍ ,രാഷ്ട്രീയ പകപോക്കലിനു കേസ് ഉപയോഗിക്കുകയല്ലേ എന്ന് ഏതൊരാളും സംശയിക്കും .യുഎസില്‍ ചികിത്സയ്ക്കു പോയത് മുഖ്യമന്ത്രി പിണറായിയും അദ്ദേഹത്തിന്റെ ഭാര്യയും മാത്രമാണ്. മുഖ്യമന്ത്രിയുടെ ഒപ്പിട്ടുവെന്ന ആ വാദം ശരിയെങ്കില്‍ ഇ-മെയിലായി എത്തിയ രേഖ പ്രിന്റ് ചെയ്യാനും ഒപ്പു വാങ്ങിയ ശേഷം സ്‌കാന്‍ ചെയ്തു തിരികെ സെക്രട്ടേറിയറ്റിലേക്ക് ഇമെയില്‍ ചെയ്യാനും യുഎസില്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകണം.ഇവിടെയാണ് അടുത്ത ഗുലുമാല്‍ തുടങ്ങുന്നത് .മുഖ്യമന്ത്രി പിണറായി വിജയന്‍ 2018 ല്‍ യുഎസില്‍ ചികിത്സയിലിരിക്കെ ഇവിടെ അദ്ദേഹത്തിന്റെ ഒപ്പിട്ടു മറ്റാരോ ഫയല്‍ പാസാക്കിയെന്ന ഗുരുതര ആരോപണവുമായി ബിജെപി എത്തിയതാണ് ഇപ്പോള്‍ മറ്റൊരു വിവാദത്തിനു തിരികൊളുത്തിയത് . ആരോപണം നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഒപ്പു തന്റേതു തന്നെയാണെന്നു വ്യക്തമാക്കി.
2018 സെപ്റ്റംബര്‍ 2 നാണ് മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. എന്നാല്‍, 9 ന് മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ പേന ഉപയോഗിച്ചു മുഖ്യമന്ത്രി ഒപ്പിട്ടെന്നു വിവരാവകാശ പ്രകാരം ലഭിച്ച രേഖ തെളിയിക്കുന്നതായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയര്‍ ആരോപിച്ചു. 23 നാണ് മുഖ്യമന്ത്രി തിരികെയെത്തിയത്.അമേരിക്കയിലായിരിക്കെ അയച്ചു കിട്ടിയ ഇ-ഫയലില്‍ ഐപാഡ് വഴി ഡിജിറ്റലായി ഒപ്പ് രേഖപ്പെടുത്തി അയച്ചതാണെന്നും നേരിട്ടു കൈ കൊണ്ടിടുന്ന 'ഫിസിക്കല്‍ ഒപ്പ്' അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.2018 സെപ്റ്റംബര്‍ 6 ന് മലയാള ഭാഷാ വാരാചരണത്തിന്റേത് ഉള്‍പ്പെടെ 39 ഫയലുകള്‍ ഒപ്പിട്ടു തിരിച്ചയച്ചെന്നും അതിന്റെ രേഖ കയ്യിലുണ്ടെന്നും തന്റെ ഐപാഡ് നോക്കി മുഖ്യമന്ത്രി മാധ്യമങ്ങളോടു വിശദീകരിച്ചു.
എന്നാല്‍ വിവാദ ഫയലില്‍ ഒപ്പിനൊപ്പം സെപ്റ്റംബര്‍ 9 എന്ന തീയതിയാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, ആറിനാണ് അയച്ചു കിട്ടിയത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി വന്നത് .മന്ത്രിസഭയിലെ മറ്റു പല പ്രമുഖരും ഇപ്പോഴും കടലാസിലെ ഒപ്പിനാണ് പിടിവാശി പിടിക്കുന്നത് എന്നതിനാല്‍ തന്നെ ഹൈടെക്ക് സംവിധാനം ഉപയോഗിച്ചതില്‍ പോലും തെറ്റുകുറ്റങ്ങള്‍ പറയുന്നവരോട് താന്‍ എന്താണ് പറയേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് മുഖ്യന്‍ .
https://www.facebook.com/Malayalivartha
























