ചികിത്സയിലിരിക്കെ അനൂപ് മുഹമ്മദിനെ കാണുന്നതിനായി ആഢംബര കാറുകളില്‍ എത്തിയ പ്രമുഖർ! കൊച്ചിയിലെ നിശാപാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യം, പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം; അനൂപിന് പിന്നില്‍ ആ വമ്പൻ തന്നെ... കേരളത്തിലെ പ്രമുഖർ നെട്ടോട്ടത്തിൽ! പിടിവിടാതെ എന്‍ ഐ എ; ബിനീഷിന് പിന്നാലെ ഇനി പുറത്ത് വരാൻ പോകുന്നത്....

ബംഗ്ലൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന് വിവരം. അനൂപ് മുഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചത്. ഈ സാഹചര്യത്തില്‍ അനൂപിന് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷണം തുടങ്ങി.
ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണ പരിധിയിലേക്കെത്തിയത്. ബംഗളൂരുവില്‍ സ്വപ്നയും സന്ദീപും എന്‍.ഐ.എ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണില്‍ വിളച്ചതായാണ് നിര്‍ണായക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്.
റമീസിനെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്‌ച കസ്റ്റംസ് അപേക്ഷ കോടതി പരിഗണിക്കും. കൊച്ചിയിലെ നിശാപാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് അനൂപ്. പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം അനൂപിനുണ്ടായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനായിരിക്കെയാണ് പ്രമുഖരുമായി അനുപ് ബന്ധം സ്ഥാപിക്കുന്നത്.
ബംഗളൂരുവിലെ റസ്റ്റോറന്റിനായി പണം നിക്ഷേപിച്ചവരില്‍ കൊച്ചിയിലെ സുഹൃത്തുക്കളും ഉണ്ട്. ജനുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ അനൂപ് മൂന്ന് മാസത്തോളം വീട്ടിലുണ്ടായിരുന്നു. ഒറ്റയ്ക്ക് മയക്കുമരുന്ന് വ്യാപാരം നടത്താന്‍ കഴിവുള്ള വ്യക്തിയല്ല അനൂപ് എന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ അനൂപിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. കൊച്ചിയില്‍ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ലഹരി കടത്ത് കേസില്‍ ബംഗളൂരുവില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചത്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് റമീസ് പലരില്‍ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരില്‍ ഉണ്ടോ എന്നാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
ചികിത്സയിലിരിക്കെ അനൂപ് മുഹമ്മദിനെ കാണുന്നതിനായി ആഢംബര കാറുകളില്‍ നിരവധി പേരാണ് ആശുപ്ത്രിയിലും വീട്ടിലുമെത്തിയത്. ഒറ്റയ്ക്ക് വന്‍ മയക്ക് മരുന്ന് വ്യാപാരം നടത്താന്‍ കഴിവുള്ള വ്യക്തിത്വമല്ല അനൂപിന്‍റെതെന്നാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ അനൂപിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കണക്ക് കൂട്ടല്‍. കൊച്ചിയില്‍ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























