എന്റമ്മേ ആരിത് ?കുവി തന്നെയാണോ ? കണ്ണീരണയിപ്പിച്ച കുവി ദേ ഇപ്പോൾ സ്മാർട്ടായി; . 3 ദിവസം കൊണ്ടാണു പൊലീസ് ഡോഗ് സ്ക്വാഡിനു നൽകുന്ന ഹീൽ വോക് പഠനം കുവി പഠിച്ചെടുത്തു

കേരളത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി ദുരന്തം ആരും തന്നെ അത്രപെട്ടെന്ന് മറന്നിട്ടില്ല....... അതുപോലെതന്നെ മറക്കാൻ കഴിയാത്ത ഒരു കാഴ്ചയായിരുന്നു ഇന്നലെ വരെ തനിക്കൊപ്പം ഉണ്ടായിരുന്ന കളിക്കൂട്ടുകാരിയെ തിരഞ്ഞിറങ്ങിയ കുവി എന്ന നായ.... തെരച്ചിൽ സംഘത്തിനൊപ്പം സ്വന്തം കളിക്കൂട്ടുകാരിയെ തിരഞ്ഞിറങ്ങി കുവി കണ്ടെത്തിയത് തനുഷ്കാ എന്ന തന്റെ കൂട്ടുകാരിയുടെ ജഡം ആയിരുന്നു... ആ കാഴ്ച വേദന നിറഞ്ഞതായിരുന്നു...... അത് കേരളത്തിന് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല.... ഒടുവിൽ അനാഥയായ കുവിക്ക് ആര് തുണ വരുമെന്ന് സംശയവും കേരളത്തിന് ഉടലെടുത്തിരുന്നു... ആ സമയം ഏറെ ആശ്വാസകരമായി ഒരാൾ കുവിക്ക് സഹായകനായി എത്തിയിരുന്നു.. പോലീസ് തന്നെ അനാഥയായ കുവിയെ ഏറ്റെടുക്കുകയായിരുന്നു.... എന്നാൽ കുവി ഇന്ന് മാറിപ്പോയിരിക്കുന്നു... കേരളത്തിൽ ഞെട്ടിച്ച മാറ്റമാണ് കുവിക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്......പുത്തൻ കൂട്, പുതിയ ഭക്ഷണ ക്രമീകരണം, പരിചരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സന്നാഹം . വൈദ്യപരിശോധനയ്ക്കു ഡോക്ടർ, ചുറ്റും ജില്ലാ ഡോഗ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ എന്നിങ്ങനെ വൻ സംവിധാനങ്ങളാണു കുവിക്കായി ഒരുക്കിയിരിക്കുന്നത്
പെട്ടിമുടി ദുരന്തം ജീവൻ കവർന്ന ധനുഷ്‌കയെന്ന രണ്ടുവയസ്സുകാരിയുടെ കുവിയെന്ന വളർത്തുനായ പൊലീസ് ഡോഗ് സ്ക്വാഡിൽ ഹീൽ വോക് പഠനം പൂർത്തിയാക്കി കഴിഞ്ഞു . 3 ദിവസം കൊണ്ടാണു പൊലീസ് ഡോഗ് സ്ക്വാഡിനു നൽകുന്ന ഹീൽ വോക് പഠനം കുവി പഠിച്ചെടുത്തത്. ആദ്യം പരിശീലകൻ അജിത്തിന്റെ കാലിൽ കെട്ടിപ്പിടിച്ചു കിടന്നെങ്കിലും 3 ദിവസം കൊണ്ടു പഠനം പൂർത്തിയാക്കി. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണു കുവി. സംസ്ഥാനത്ത് ആദ്യമായാണു പുറത്തു നിന്നുള്ള നായയെ പൊലീസ് ഡോഗ് സ്ക്വാഡിലേക്കു നിയമിക്കുന്നത്. ഇതിനായി സർക്കാർ ഉത്തരവിറക്കാനും നടപടി ആരംഭിക്കുകയും ചെയ്തു . വൈദ്യ പരിശോധനയിൽ കുവിയുടെ ആരോഗ്യം ഫിറ്റാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് ഡോഗിനു നൽകുന്ന വാക്സീൻ നൽകാനും തുടങ്ങി. ഇതോടെ രണ്ടും മൂന്നും ഘട്ട പരിശീലനങ്ങളിലേക്കു കുവി കടന്നു. ജില്ലാ ഡോഗ് സ്ക്വാഡ് ഇൻ ചാർജ് എസ്ഐ റോയി തോമസ്, ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ അജിത് മാധവൻ, സജി ജോൺ, ജെറി ജോർജ്, രഞ്ജിത്ത് മോഹൻ, ഡയസ് ടി. ജോസ്, നിതിൻ ടി. സുരേഷ് എന്നിവരടങ്ങിയ സംഘമാണു കുവിയെ പരിപാലിക്കുന്നത്.
https://www.facebook.com/Malayalivartha
























