സിനിമാ മോഹം പൊല്ലാപ്പായി ! സായി ടീച്ചറെ തൊട്ട ശ്രീജിത്ത് പെരുമനയെ തൂക്കിയെടുത്ത് വനിതാ കമ്മീഷന്

ഈ കൊറോണകാലത്ത് മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് സായി ശ്വേത ടീച്ചർ. സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ക്ഷണം നിരസിച്ചതിനേ തുടർന്ന് നേരിട്ട ദുരനുഭവം അവർ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ ഒരു അഭിഭാഷകന്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സായി രംഗത്തെത്തിയത്.
സിനിമയില്‍ അഭിനയിക്കാന്‍ താത്‌പര്യമുണ്ടോയെന്നാരാഞ്ഞ് കഴിഞ്ഞദിവസമാണു പരിചയമില്ലാത്ത നമ്പറില്‍നിന്നു ഫോണ്‍ കോളെത്തിയതെന്നു സായി ശ്വേത പറഞ്ഞു. പെട്ടെന്ന് മറുപടി പറയാനുള്ള ബുദ്ധിമുട്ടു കാരണം സിനിമാ പ്രവര്‍ത്തകനായ കുടുംബ സുഹൃത്തിന്റെ നമ്പര്‍ കൊടുത്ത് അദ്ദേഹത്തോട് വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നു പറഞ്ഞു. ഭര്‍ത്താവും വിളിച്ച ആളോടു സംസാരിച്ചു. പിന്നീട് ആലോചിച്ചതിനുശേഷം സിനിമ വേണ്ടെന്നു തീരുമാനിക്കുകയും ഇക്കാര്യം കുടുംബ സുഹൃത്ത് വഴി വിളിച്ചയാളെ അറിയിക്കുകയും പറഞ്ഞു.
എന്നാല്‍, വിളിച്ചയാള്‍ പിന്നീട് ഫെയ്‌സ്‌ബുക്കിലൂടെ വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി അവഹേളിക്കുംവിധം കുറിപ്പിട്ടു. ആദ്യം തളര്‍ന്നെങ്കിലും പിന്നീട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പകര്‍ന്ന ധൈര്യത്തിന്റെ പിന്‍ബലത്തില്‍ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഒരു സ്‌ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹമധ്യത്തില്‍ അയാള്‍ക്ക് സ്‌ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മാവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിതെന്നും സായി ശ്വേത പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കുണ്ടായ അനുഭവം സായിശ്വേത വിശദമാക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ സായി ശ്വേതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച അഭിഭാഷകന്‍ ശ്രീ ജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. ഇത് സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി.
അതേസമയം തന്‍റെ സുഹൃത്ത് നിർമിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് താനാണ് ടീച്ചറെ ബന്ധപ്പെട്ടതെന്ന് ശ്രീജിത്ത് പറയുന്നു. സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച വാട്സാപ്പ് സന്ദേശവും ഫോണ്‍ കോള്‍ റെക്കോര്‍ഡും സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചു.
ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത് എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത് എന്നാണ് ശ്രീജിത്ത് പറയുന്നത്.
https://www.facebook.com/Malayalivartha
























